ETV Bharat / bharat

പ്രളയക്കെടുതിയിൽ ഉത്തരേന്ത്യ; ഹിമാചലിലും ഉത്തരാഖണ്ഡിലും മരണസംഖ്യയേറുന്നു

ഹിമാചൽ പ്രദേശിൽ മാത്രം 22 പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്‌ടമായത്. ശക്തമായ മഴയും മണ്ണിടിച്ചിലും 25 വരെ തുടരുമെന്നാണ് മുന്നറിയിപ്പ്.

heavy monsoon rains wreak havoc in Himachal  himachal pradesh rain  uttarakhand landslide  rain death in north india  flood in himachal pradesh  ഹിമാചൽ പ്രദേശ് മഴ  ഉത്തരാഖണ്ഡ് പ്രളയം  പ്രളയക്കെടുതി  മഹാനദി കരകവിഞ്ഞു  north india rain updates  മഴക്കെടുതി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു
author img

By

Published : Aug 21, 2022, 2:13 PM IST

ഷിംല: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്‌ടം. കനത്ത മഴയിലും ഉരുൾപൊട്ടലിലും 33 പേരാണ് ഈ സംസ്ഥാനങ്ങളിൽ മരിച്ചത്. ഹിമാചലിൽ പ്രളയക്കെടുതി രൂക്ഷം : ഹിമാചൽ പ്രദേശിൽ മാത്രം 22 പേരാണ് കൊല്ലപ്പെട്ടത്. മാണ്ഡി, കാംഗ്ര, ചമ്പ എന്നിവിടങ്ങളിൽ മാത്രം ഉരുൾപൊട്ടലിൽ 16 പേർ കൊല്ലപ്പെടുകയും ഒരു കുടുംബത്തിലെ എട്ട് പേരെ കാണാതാകുകയും ചെയ്‌തു. കാഷൻ ഗ്രാമത്തിൽ മലയിടിച്ചിലിൽ വീടു തകർന്ന് എട്ടംഗ കുടുംബം മരിച്ചു. ബാഘി, ഓൾഡ് കടോല, ലാമാത്താച്ച്, തുനാഗ് എന്നിവിടങ്ങളിൽ ഒട്ടേറെ വാഹനങ്ങളും വീടുകളും തകർന്നു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു

ശനിയാഴ്‌ച പെയ്‌ത കനത്ത മഴയിൽ കാംഗ്രയിലെ ചക്കി പാലം തകർന്നത് പത്താൻകോട്ടിനും ജോഗീന്ദർനഗറിനും ഇടയിലുള്ള ട്രെയിൻ ഗതാഗതം നിലയ്ക്കാൻ കാരണമായി. മാണ്ഡിയിലെ മണാലി-ചണ്ഡീഗഡ് ദേശീയപാത, ഷോഗിയിലെ ഷിംല-ചണ്ഡീഗഡ് ദേശീയപാത എന്നിവിടങ്ങളിലുൾപ്പെടെ 743 റോഡുകളിലെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

ഉത്തരാഖണ്ഡിൽ നാല് മരണം : ഉത്തരാഖണ്ഡിൽ ശനിയാഴ്‌ച പുലർച്ചെയുണ്ടായ മേഘവിസ്‌ഫോടനങ്ങളിൽ നാല് പേർ മരിച്ചു. നദികൾ കരകവിഞ്ഞ് ഒഴുകുകയും പാലങ്ങൾ ഒലിച്ചുപോകുകയും 10 പേരെ കാണാതാകുകയും ചെയ്‌തു. പൗരി ജില്ലയിൽ എല്ലാ അംഗൻവാടികൾക്കും സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി ഗ്രാമങ്ങളിൽ നിന്നായി ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു.

ഋഷികേശ് – ബദരീനാഥ്, ഋഷികേശ് – ഗംഗോത്രി ദേശീയപാതയിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടു. മുസൂറിക്കു സമീപം വിനോദസഞ്ചാര കേന്ദ്രമായ കെംപ്‌തി വെള്ളച്ചാട്ടവും അപകടകരമായ നിലയിലാണ്. തെഹ്‌രി ജില്ലയിലെ ഗ്വാദ് ഗ്രാമത്തിൽ പ്രളയത്തിൽ 7 പേരെ കാണാതായി. കോതാർ, ബിനാക്, ഭെയ്ൻസ്വാദ് ഗ്രാമങ്ങളിൽ പ്രളയം കനത്ത നാശമുണ്ടാക്കി.

കരകവിഞ്ഞ് മഹാനദി : ഒഡിഷയിൽ മഹാനദി കരകവിഞ്ഞൊഴുകുന്നത് മൂലം 500 ഗ്രാമങ്ങളിലായി 4 ലക്ഷത്തോളം ആളുകളാണ് വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നത്. നാല് മരണമാണ് ഒഡിഷയിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മയൂർഭഞ്ച്, കേന്ദ്രപാഡ, ബാലസോർ എന്നിവയുൾപ്പെടെ പല ജില്ലകളിലും സംസ്ഥാന സർക്കാർ ദുരിതാശ്വാസ സേനയെ വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്‌ച മഹാനദിയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന 70 പേരെ രക്ഷപ്പെടുത്തി. വിതരണ ശൃംഖല താറുമാറായതോടെ ഭുവനേശ്വറിലെ വിപണികളിൽ പച്ചക്കറികളുടെ വില കുതിച്ചുയർന്നു.

ജാർഖണ്ഡിൽ മരണം മൂന്ന് : ജാർഖണ്ഡിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും നിരവധി മരങ്ങളും വൈദ്യുതപോസ്റ്റുകളും കടപുഴകി വീണു. പല ജില്ലകളിലെയും താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വെസ്റ്റ് സിങ്ഭൂമിൽ വീടിന്‍റെ മൺഭിത്തി ഇടിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ചു. രാംഗഢ് ജില്ലയിലെ നൽകാരി നദിയിൽ രണ്ട് പേർ മുങ്ങിമരിച്ചു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രളയസാധ്യത : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഗംഗ, യമുന നദികൾ കരകവിഞ്ഞു. ഇതോടെ ജനവാസ മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമായി. ഗംഗയുടേയും യമുനയുടേയും തീരങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

മധ്യപ്രദേശിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. നാല് ജില്ലകളിൽ കാലാവസ്ഥ കേന്ദ്രം റെഡ് അലർട്ട് പുറപ്പെടുവിച്ചു. നർസിംഗ്‍പൂർ, ദാമോ, സാഗർ, ഛത്തർപൂർ ജില്ലകളിൽ ആണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ശക്തമായ മഴയും മണ്ണിടിച്ചിലും 25 വരെ തുടരുമെന്നാണ് മുന്നറിയിപ്പ്.

Also Read: ജീവനെടുത്ത് പേമാരി, ഹിമാചലിലും ഒഡിഷയിലും കനത്ത മഴ, മണ്ണിടിച്ചിലിലും പ്രളയത്തിലും നിരവധി മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.