ചമ്പ : തെരഞ്ഞെടുപ്പ് സാമഗ്രികളുമായി കാടും മലയും കടന്ന് വോട്ടെടുപ്പ് നടത്താന്‍ പോവുന്ന ഉദ്യോഗസ്ഥരുടെ വാര്‍ത്തകള്‍ നമ്മള്‍ നിരവധി അറിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍, പോളിങ് ഓഫിസര്‍മാരുടെ കഠിനാധ്വാനത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇന്ന് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയ ഹിമാചല്‍ പ്രദേശില്‍ നിന്നും വരുന്നത്. കനത്ത മഞ്ഞുമൂടിയ പാതയിലൂടെ 12,000 അടി ഉയരത്തിലുള്ള പോളിങ് ബൂത്തിലേക്ക് ഉദ്യോഗസ്ഥര്‍ നടന്നാണ് എത്തിയത്. അതും, 15 കിലോമീറ്റര്‍ ആറുമണിക്കൂറെടുത്താണ് ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണത്തിനായി പോളിങ് ബൂത്തിലെത്തിയത്.
ചമ്പ ജില്ലയിലെ ഭർമൗർ നിയമസഭ മണ്ഡലത്തിലെ ബട്ടോറി ബൂത്തിലേക്കായിരുന്നു ഉദ്യോഗസ്ഥതരുടെ ഈ നടത്തം. ഭാരമുള്ള വോട്ടെടുപ്പ് സാമഗ്രികളുമായി കഷ്‌ടപ്പെട്ട് ഉദ്യോഗസ്ഥര്‍ വരിയായി നടക്കുന്ന ദൃശ്യം സോഷ്യൽ മീഡിയകളില്‍ വന്‍ തോതില്‍ വൈറലായിട്ടുണ്ട്. ആകെ 93 വോട്ടർമാരാണ് വോട്ടുചെയ്‌തത്. ഇതില്‍ 70 പേരും നേരിട്ടെത്തിയാണ് സമ്മതിദാനം രേഖപ്പെടുത്തിയത്. 75.26 ശതമാനമാണ് ഈ ബൂത്തിലെ പോളിങ്.
ALSO READ| വോട്ടെടുപ്പ് പൂര്‍ത്തിയാക്കി ഹിമാചല്‍ പ്രദേശ് ; രേഖപ്പെടുത്തിയത് 65.92 ശതമാനം
ഹിമാചൽ പ്രദേശിലെ 68 നിയമസഭ മണ്ഡലങ്ങളിലേക്ക് ഇന്ന് നടന്ന വോട്ടെടുപ്പ് വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 65.92 ശതമാനം പോളിങ്ങാണ്. രാവിലെ എട്ടിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം.
2017ൽ 74.6 ശതമാനമായിരുന്നു പോളിങ്. നിലവില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപി തുടർഭരണം പ്രതീക്ഷിക്കുന്നുണ്ട്. ബിജെപിയും കോൺഗ്രസും ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടിയും മത്സര രംഗത്തുണ്ടായിരുന്നു.