ഗുവാഹത്തി : എണ്ണയില്‍ നിന്നുള്ള നികുതി, കൊവിഡ് വാക്‌സിനുകൾ സൗജന്യമായി നൽകുന്നതിന് ഉപയോഗിക്കുകയാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി രാമേശ്വർ തേലി. കുടിവെള്ളത്തിനാണ് (Mineral Water) പെട്രോളിനേക്കാൾ കൂടുതൽ വിലയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതൃയോഗത്തിനായി അസമിലെത്തിയപ്പോഴായിരുന്നു പ്രതികരണം. പെട്രോളിന്‍റെ വില 40 രൂപയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരിന്‍റെ നികുതി കൂടി വരുമ്പോഴാണ് 98 രൂപയാകുന്നത്. എന്നാൽ ഒരു കുപ്പി ഹിമാലയൻ വെള്ളത്തിന്‍റെ വില 100 രൂപയാണ്.
Also Read: മലപ്പുറത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് മരണം
സൗജന്യമായി ലഭിക്കുന്ന വാക്‌സിന്‍റെ പണം ഇന്ധനങ്ങളുടെ നികുതിയിലൂടെയാണ് കേന്ദ്ര സർക്കാർ കണ്ടെത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. തിങ്കളാഴ്‌ചവരെ തുടര്‍ച്ചയായി 11 ദിവസം ഇന്ധനവില വർധിച്ചിപ്പിച്ചിരുന്നു.
ഡൽഹിയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 0.30 പൈസയും (104.44/ലിറ്റർ) 0.35 പൈസയും ( 93.17/ലിറ്റര്‍) കൂടിയിരുന്നു.മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 0.29 പൈസയും (110.41) ഡീസലിന് 0.37 പൈസയുമാണ്(101.03/ലിറ്റർ)കൂടിയത്.