യാദഗിരി: ഇസ്‌ലാമില്‍ ഹിജാബ് നിര്‍ബന്ധമല്ലെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ അറിയിച്ചു. ഇതിനിടെ വിധിയില്‍ പ്രതിഷേധിച്ച് വിശ്വാസികളായ ചില വിദ്യാര്‍ഥികള്‍ ഇന്ന് നടത്തിയി പരീക്ഷകള്‍ ബഹിഷ്കരിച്ചു. യാദഗിരി ജില്ലയിലെ കെംബാവിയിലെ സർക്കാർ പ്രീ കോളജ് വിദ്യാര്‍ഥികളാണ് പരീക്ഷ ബഹിഷ്കരിച്ചത്.
Also Read: 'ഹിജാബ് നിര്‍ബന്ധമല്ല'; വിലക്ക് ശരി വച്ച് കര്‍ണാടക ഹൈക്കോടതി
സര്‍ക്കാറിന്‍റെ വസ്ത്ര നയത്തിന് അനുകൂലമായ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പ്രശ്ന സാധ്യതയുള്ള സ്കൂളുകളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. യാദഗിരി ജില്ലയില്‍ മാത്രം മൂന്ന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 300 പൊലീസുകാരെയാണ് സുരക്ഷക്കായി നിേയാഗിച്ചത്. അതേസമയം ഇതുവരെ സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.