ETV Bharat / bharat

ഹിജാബ് നിരോധനം: തുടര്‍ പഠനത്തിനായി ടിസി ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ - five girl students seek transfer certificates

ക്ലാസ് മുറികളില്‍ ഹിജാബിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അഞ്ച് വിദ്യാര്‍ഥികള്‍ തുടര്‍ പഠനത്തിനായി ട്രാന്‍സ്‌ഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു

Hijab row: 5 girl students seek transfer certificates from college in Mangaluru  ഹിജാബ് നിരോധനം  അഞ്ച് വിദ്യാര്‍ഥികള്‍ ടിസി ആവശ്യപ്പെട്ടു  ഹമ്പനക്കട്ട യൂണിവേഴ്‌സിറ്റി കോളജ്  കര്‍ണാടക  ഉഡുപ്പി പ്രീ യൂണിവേഴ്സിറ്റി  hijab row  five girl students seek transfer certificates  college in Mangaluru
ഹിജാബ് നിരോധനം
author img

By

Published : Jun 20, 2022, 1:20 PM IST

ബെംഗ്ലൂരു: ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഹമ്പനക്കട്ട യൂണിവേഴ്‌സിറ്റി കോളജിലെ അഞ്ച് മുസ്‌ലിം വിദ്യാര്‍ഥിനികള്‍ കോളജ് അധികൃതരോട് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. പഠിക്കുന്നതിനായി ടിസി ആവശ്യപ്പെട്ടെങ്കിലും അതിനായി അപേക്ഷയൊന്നും സമര്‍പ്പിച്ചിട്ടില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ അനുസൂയ റായി പറഞ്ഞു. മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കൊണ്ട് തിങ്കളാഴ്‌ച മുതല്‍ ബിരുദ കോഴ്‌സുകള്‍ ഓണ്‍ലൈനാക്കി മാറ്റിയിരുന്നു.

ഹിജാബ് ധരിച്ച് വിദ്യാര്‍ഥിനികളെ ക്ലാസില്‍ പ്രവേശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മെയ് 26ന് മംഗളൂരുവിലെ യൂണിവേഴ്സിറ്റി കോളജിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹിജാബിന് കോളജ് വിലക്ക് ഏര്‍പ്പെടുത്തിയത്. ക്ലാസ് മുറികളില്‍ ഹിജാബ് അനുവദിക്കുന്നത് കോളജ് മാനേജ്മെന്‍റ് പിന്‍വലിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.

ഹിജാബ് വിഷയത്തില്‍ കോടതിയും സര്‍ക്കാരും ഉത്തരവിട്ടിട്ടും ക്ലാസ് മുറികളില്‍ ഹിജാബ് അനുവദിച്ചതില്‍ വിദ്യാര്‍ഥികള്‍ കോളജിനെതിരെ പ്രതിഷേധിച്ചു. കഴിഞ്ഞ വര്‍ഷം ഉഡുപ്പി പ്രീ യൂണിവേഴ്‌സിറ്റി കോളജില്‍ ആറ് വിദ്യാഥികളുടെ പ്രതിഷേധവുമായി ആരംഭിച്ച പ്രതിസന്ധി കര്‍ണാടകയില്‍ വലിയ കോലിളക്കം സൃഷ്‌ടിച്ചിരുന്നു.

also read: ഹിജാബ് മാത്രമല്ല: കര്‍ണാടകയില്‍ മുസ്‌ലിം തൊപ്പിക്കെതിരെയും കാവി ഷാള്‍ പ്രതിഷേധം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.