ബെംഗളൂരു : സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതി ബുധനാഴ്ച വൈകിട്ട് 3.30ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് റിതു രാജ്
അവസ്തിയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്‍റേതാണ് തീരുമാനം. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതും ജസ്റ്റിസ് ജെഎം ഖാസിയും ചേര്‍ന്ന ബഞ്ചാണ് ഇന്ന് (ബുധനാഴ്ച) കേസ് പരിഗണിച്ചത്.
കേസില്‍ നാലാം ദിവസമാണ് കോടതി വാദം കേള്‍ക്കുന്നത്. രണ്ട് മണിക്കൂറോളം വാദം കേട്ട കോടതി നാളെ കേസ് വീണ്ടും പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ രവിവർമ കുമാറാണ് കേസില്‍ വിദ്യാഭ്യാസ വകുപ്പിന് എതിരായി ഹാജരായത്.
വിദ്യാഭ്യാസ ചട്ടത്തിലെ റൂള്‍ 11 അദ്ദേഹം കോടതിയെ അറിയിച്ചു. യൂണിഫോം മാറ്റാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു വര്‍ഷം മുമ്പ് രക്ഷിതാക്കള്‍ക്ക് അറിയിപ്പ് നല്‍കണമെന്നാണ് വ്യവസ്ഥയെന്ന് അദ്ദേഹം കോടതിയില്‍ വാദിച്ചു.
Also Read: ഉഡുപ്പിയില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധനാജ്ഞ; പ്രതിഷേധങ്ങള്‍ നിരോധിച്ചു
കോളജ് ഡെവലപ്‌മെന്‍റ് കൗൺസിൽ നിയമാനുസൃതമായി സ്ഥാപിക്കപ്പെട്ട ഒരു അതോറിറ്റിയല്ലെന്നും അതിനാല്‍ തന്നെ അതിന്‍റെ തീരുമാനങ്ങള്‍ക്ക് നിയമ സാധുത ഇല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഭരണഘടനയിലോ കർണാടക വിദ്യാഭ്യാസ നിയമത്തിലോ ഹിജാബ് ധരിക്കുന്നത് വിലക്കുന്ന വ്യവസ്ഥയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോംബെ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ യൂസഫ് മുച്ചാല കേസിലെ മറ്റൊരു അപേക്ഷകനായ പ്രൊഫ. രവി വര്‍മ കുമാറിന് വേണ്ടി ഹാജരായി.