ഹൈദരാബാദ്: രണ്‍വീര്‍ സിങ്ങിനെ നായകനാക്കി കരണ്‍ ജോഹറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം 'റോക്കി ഔര്‍ റാണി കി പ്രേം കഹാനി'യെ (Rocky Aur Rani Kii Prem Kahaani) കുറിച്ച് പ്രതികരണവുമായി ഹേമ മാലിനി (Hema malini about dharmendra). ജൂലൈ 28ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം കലക്ഷനില്‍ നൂറുകോടി കടന്നുവെന്നാണ് റിപ്പോര്‍ട്ട്. കരണ്‍ ജോഹറിന്‍റെ തിരിച്ചുവരവാണ് ഇതെന്നാണ് ബോളിവുഡിന്‍റെ കണക്ക് കൂട്ടല്‍. ചിത്രം ബോളിവുഡിന് (Bollywood) ഏറെ ആശ്വാസമാകുമെന്ന വിലയിരുത്തലിലാണ് ട്രേഡ് അനലിസ്റ്റുകളും.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ രണ്‍വീര്‍ സിങ്ങിന്‍റെയും (Ranveer Singh) ആലിയ ഭട്ടിന്‍റെയും (Alia Bhatt) പ്രണയവും ജീവിതവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഇരുവരുടെയും അഭിനയവും പ്രണയവുമെല്ലാം ആരാധകരെ ഏറെ പുളകം കൊള്ളിച്ചെങ്കിലും ചിത്രത്തിലെ മറ്റൊരു റൊമാന്‍സാണ് ആരാധകര്‍ക്ക് ഇടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് ചിത്രത്തിലെ മുതിര്‍ന്ന നടന്‍ ധര്‍മേന്ദ്രയുടെയും (Dharmendra) നടി ശബാന ആസ്‌മിയുടെയും (Shabana Azmi) ചുംബന രംഗങ്ങള്‍.
ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയും ഒപ്പം ചുംബന രംഗങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്‌തതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടിയും ധര്‍മേന്ദ്രയുടെ ഭാര്യയുമായ ഹേമ മാലിനി. ചിത്രത്തിലെ ചുംബന രംഗങ്ങളെ കുറിച്ച് ഹേമ മാലിനിയോട് ചോദിച്ച അഭിമുഖത്തില്‍ താന്‍ ചിത്രം കണ്ടിട്ടില്ലെന്നാണ് താരം പറഞ്ഞത്. എന്നാല്‍ ''ചിത്രത്തിന്‍റെ ഇതിവൃത്തം നല്ലതാണെങ്കില്‍ ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ സമ്മതിക്കുമെന്നും ഹേമ മാലിനി പറഞ്ഞു. ധരം ജിയെ ഓര്‍ത്ത് തനിക്ക് വളരെയധികം സന്തോഷമുണ്ട്. ഈ പ്രായത്തിലും അദ്ദേഹത്തിന്‍റെ ചിത്രത്തിന് ആരാധകരുണ്ട്.
ചിത്രം ജനങ്ങള്‍ ഏറ്റെടുത്തുവെന്ന് തനിക്ക് മനസിലാക്കാനായി. ധര്‍മേന്ദ്രയുടെ അഭിനയത്തിന് ലഭിക്കുന്ന സ്വീകരണത്തില്‍ വളരെയധികം സന്തോഷം. അദ്ദേഹം ഇപ്പോഴും ക്യാമറക്ക് മുന്നില്‍ നില്‍ക്കാന്‍ ഇഷ്‌ടപ്പെടുന്നയാളാണെന്നും'' താരം പറഞ്ഞു. ഇത്തരത്തിലൊരു സീനില്‍ ഹേമ മാലിനി (Hema malini)) ധര്‍മേന്ദ്രയെയും ശബാനയെയും പോലെ അഭിനയിക്കുമോയെന്ന ചോദ്യത്തിന് 'ക്യുൻ നഹി കരേംഗെ, ബിൽകുൽ കരേംഗെ' എന്നായിരുന്നു മറുപടി.
പ്രതികരണവുമായി ധര്‍മേന്ദ്ര (Dharmendra's response): റോക്കി ഔര്‍ റാണി കി പ്രേം കഹാനി (Rocky Aur Rani Kii Prem Kahaani) ചിത്രം തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ധര്‍മേന്ദ്ര ചിത്രത്തിലെ റൊമാന്‍സ് രംഗങ്ങളെ കുറിച്ച് വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. 'താനും ശബാനയും തമ്മിലുള്ള റൊമാന്‍സ് രംഗങ്ങള്‍ എല്ലാവരെയും അമ്പരിപ്പിച്ചുവെന്ന് അറിഞ്ഞു. ചിത്രം ഏറ്റെടുത്തതില്‍ വളരെയധികം സന്തോഷമുണ്ട്. ചിത്രം ആരാധകര്‍ ഏറ്റെടുത്തത് എന്നെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമാണ്. ചിത്രത്തിനുള്ള കഥ കേട്ടയുടന്‍ തന്നെ ഇതില്‍ പുതിയതായി എന്തൊക്കെയോ ഉള്ളതായി തനിക്ക് അനുഭവപ്പെട്ടു. സിനിമ ചിത്രീകരണ സമയം മുഴുവന്‍ താന്‍ ആസ്വദിച്ചു. അതിനാല്‍ തന്നെയാണ് ഇത് ഇത്രയും ഇംപാക്‌ട് ഉണ്ടാക്കിയതെന്നും' അദ്ദേഹം പറഞ്ഞു.