ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന ഒമ്പത് മാസം മുതല്‍ നാല് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കുട്ടി ശരിയായ രീതിയില്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടോ എന്ന് വാഹനം ഓടിക്കുന്നയാള്‍ ഉറപ്പാക്കണമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
മാത്രമല്ല കുട്ടികളുമായി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗത മാത്രമെ പാടുള്ളു. വാഹനം ഓടിക്കുന്നയാള്‍ കുട്ടിയെ സുരക്ഷാ ബല്‍റ്റ് ഉപയോഗിച്ച് ചേര്‍ത്ത് നിര്‍ത്തണമെന്നും നിര്‍ദ്ദേശത്തില്‍ പുറയുന്നു. കുട്ടികളുടെ ശരീരത്തിന് പ്രത്യേകിച്ച് നെഞ്ചിന് സുരക്ഷ നല്‍കുന്ന ബല്‍റ്റാകണം ഉപയോഗിക്കേണ്ടത്.
Also Read: പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ അന്വേഷിക്കാൻ പ്രത്യേക സമിതി
ബല്‍റ്റ് ഭാരം കുറഞ്ഞതും അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നതും വാട്ടര്‍ പ്രൂഫുമായിരിക്കണമെന്നും വിജ്ഞാപനത്തിലുണ്ട്. വിജ്ഞാപനത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുമെന്നും ഗഡ്കരി അറിയിച്ചു. കുട്ടികളുടെ സുരക്ഷയക്ക് പ്രഥമ പരിഗണന നല്‍കിയാണ് മന്ത്രാലയത്തിന്‍റെ നിര്‍ദേശമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.