ETV Bharat / bharat

കശ്മീര്‍ കുന്നുകളില്‍ സൈന്യത്തിന്‍റെ ഹെലികോപ്റ്റര്‍ പരിശീലന ദൃശ്യങ്ങൾ, കരുത്ത് കൂട്ടി കര, വ്യോമ, നാവിക സേനകൾ - Chinar Corps

ഇന്ത്യന്‍ ആര്‍മിയുടെ ചിന്നാര്‍ ടീമില്‍ ഉൾപ്പെട്ട സൈനികര്‍ക്കാണ് പരിശീലനം നല്‍കിയത്. താഴ്‌വരയുടെ ഉയർന്ന പ്രദേശങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള പരിശീലനമാണ് നല്‍കിയതെന്ന് സേന അറിയിച്ചു.

ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ പരിശീലനം  കശ്മീരില്‍ സേനകളുടെ സംയുക്ത പരിശീലനം  ചിന്നാല്‍ കോര്‍പ്പ്സ്  EXERCISE IN THE HIGHER REACHES OF KASHMIR  Chinar Corps  Kashmir Valley Security
കരുത്ത് കൂട്ടി ഇന്ത്യന്‍ ആര്‍മി ചിന്നാല്‍ ടീം; കശ്മീര്‍ കുന്നുകളില്‍ സേനകളുടെ സംയുക്ത ഹെലികോപ്റ്റര്‍ പരിശീലനം
author img

By

Published : Dec 8, 2021, 11:47 AM IST

Updated : Dec 8, 2021, 11:54 AM IST

ശ്രീനഗര്‍: ഇന്ത്യന്‍ വ്യോമ, കര, നാവിക സേനകള്‍ സംയുക്തമായി കശ്മീരില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പരിശീലനം നടത്തി. ശ്രീനഗര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചിന്നാര്‍ ടീമില്‍ പെട്ട സൈനികര്‍ക്കാണ് പരിശീലനം നല്‍കിയത്. താഴ്‌വരയുടെ ഉയർന്ന പ്രദേശങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള പരിശീലനമാണ് നല്‍കിയതെന്ന് സേന അറിയിച്ചു.

കശ്മീര്‍ കുന്നുകളില്‍ സൈന്യത്തിന്‍റെ ഹെലികോപ്റ്റര്‍ പരിശീലന ദൃശ്യങ്ങൾ, കരുത്ത് കൂട്ടി കര, വ്യോമ, നാവിക സേനകൾ

ഇലക്ട്രോണിക്ക് പ്രതിരോധ സാമഗ്രികള്‍ ഉപയോഗിക്കുന്നതിനും തന്ത്ര പ്രധാന കേന്ദ്രങ്ങിലേക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ സൈന്യത്തെ എത്തിക്കാനുമാണ് പരിശീലനം. മൂന്ന് സേനകളും ചേര്‍ന്ന് നടത്തിയ പ്രകടനം വന്‍ വിജയമാണെന്നാണ് വിലയിരുത്തല്‍. 9000 അടിയിലധികം ഉയരത്തിൽ മഞ്ഞുമൂടിയ മേഖലയിൽ ഹെലി ഡ്രോപ്പ്ഡ് ടാസ്‌ക് ഫോഴ്‌സ് പരിശീലനത്തിന്‍റെ ഭാഗമായി എത്തി.

Also Read: മഞ്ഞുകാലത്ത് കശ്‌മീരികൾക്ക് പ്രിയങ്കരം 'ചുട്ടെടുത്ത മത്സ്യം', തയ്യാറാക്കുന്ന ദൃശ്യങ്ങൾ

ഇന്ത്യന്‍ വ്യോമസേനയുടെ എല്ലാ ഹെലികോപ്റ്ററുകളും പരിശീലനത്തില്‍ ഉപയോഗിച്ചു. ഹെലി ബോൺ ടാസ്‌ക് ഫോഴ്‌സിലെ ഇൻഫൻട്രി വിഭാഗം, സ്‌പെഷ്യൽ ഫോഴ്‌സ്, ഇന്ത്യൻ നേവിയിൽ നിന്നുള്ള മാർക്കോസ് വിഭാഗം എന്നിവിടങ്ങളിലെ സൈനികരാണ് പങ്കെടുത്തത്.

Last Updated : Dec 8, 2021, 11:54 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.