മുംബൈ: രാത്രിയുണ്ടായ കനത്തമഴയെത്തുടർന്ന് മുംബൈയിലെ പല ഭാഗങ്ങളും വെള്ളത്തിൽ. ഇതോടെ ഉമ്പർമാലി-കസറയ്ക്കുമിടയിലുള്ള ട്രെയിൻ ഗതാതഗം റെയിൽവേ നിർത്തിവച്ചു. കൂടാതെ ഇഗത്പുരിയ-ഖർദി എന്നിവടങ്ങളിലേക്കുമുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Also read: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി പെഗാസസ്
നഗരത്തിൽ തുടരുന്ന കനത്ത മഴ വന്‍ ഗതാഗത കുരുക്കിന് കാരണമായി. മലദ്-ജോഗേശ്വരി, ഈസ്റ്റേൺ ഫ്രീവേ, വൈൽ പാർലെ-ബാന്ദ്ര ബെൽറ്റ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മുംബൈ, പൽഘർ, താനെ, റായ്ഗഡ് പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നവി മുംബൈ, താനെ എന്നിവിടങ്ങൾ ഓറഞ്ച് അലർട്ടിലും മുംബൈ യെല്ലോ അലർട്ടിലുമാണ്.