ചമോലി: ഉത്തരാഖണ്ഡിൽ പെയ്‌ത കനത്ത മഴയിൽ പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടും. അപകടത്തിൽ നാല് പേരെ കാണാതായി. ദുരന്ത നിവാരണസേനയും പൊലീസും സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. ടൗട്ടെ ചുഴലിക്കാറ്റിൽ രണ്ട് ദിവസം സംസ്ഥാനത്ത് തുടർച്ചയായി കനത്ത മഴ പെയ്‌ത സാഹചര്യത്തിലാണ് മണ്ണിടിച്ചിലുണ്ടായതെന്ന് അധികൃതർ അറിയിച്ചു.
Read more: ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം; രക്ഷാപ്രവര്‍ത്തനത്തിനിടെ 8 ലക്ഷം രൂപയും ആഭരണങ്ങളും കണ്ടെത്തി
അതേസമയം സംസ്ഥാനത്ത് 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഉത്തർകാശി, ചമോലി, ഡെറാഡൂൺ, തെഹ്രി, നൈനിറ്റാൾ, രുദ്രപ്രയാഗ് എന്നീ ജില്ലകളിൽ കനത്ത മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.