മഹാരാഷ്ട്ര/ഉത്തര്‍പ്രദേശ്: ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ ഏറെയും വെള്ളത്തിടിയിലായി. ട്രെയിന്‍, റോഡ് ഗതാഗതത്തേയും മഴ ബാധിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ പല്‍ഗര്‍, താനെ, റയേഗഡ് ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നവി മുംബൈയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ വര്‍ഷകാലത്ത് വലിയ രീതിയിലുള്ള മഴയാണ് ഡല്‍ഹിയില്‍ ലഭിച്ചത്. പ്രധാന നഗരങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. മുംബൈ തീരത്ത് നിന്നും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറബി കടലില്‍ കനത്ത കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
-
Central Railway Monsoon Updates at 16.15 hrs on 21.7.2021. @railminindia pic.twitter.com/BJiqFWTBH6
— Central Railway (@Central_Railway) July 21, 2021 " class="align-text-top noRightClick twitterSection" data="
">Central Railway Monsoon Updates at 16.15 hrs on 21.7.2021. @railminindia pic.twitter.com/BJiqFWTBH6
— Central Railway (@Central_Railway) July 21, 2021Central Railway Monsoon Updates at 16.15 hrs on 21.7.2021. @railminindia pic.twitter.com/BJiqFWTBH6
— Central Railway (@Central_Railway) July 21, 2021
-
Maharashtra: Heavy rainfall continues to lash Mumbai, visuals from Wadala.
— ANI (@ANI) July 21, 2021 " class="align-text-top noRightClick twitterSection" data="
As per India Meteorological Department's (IMD) forecast, Mumbai will experience 'generally cloudy sky with heavy rain' today. pic.twitter.com/E2gzAd3CmE
">Maharashtra: Heavy rainfall continues to lash Mumbai, visuals from Wadala.
— ANI (@ANI) July 21, 2021
As per India Meteorological Department's (IMD) forecast, Mumbai will experience 'generally cloudy sky with heavy rain' today. pic.twitter.com/E2gzAd3CmEMaharashtra: Heavy rainfall continues to lash Mumbai, visuals from Wadala.
— ANI (@ANI) July 21, 2021
As per India Meteorological Department's (IMD) forecast, Mumbai will experience 'generally cloudy sky with heavy rain' today. pic.twitter.com/E2gzAd3CmE
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മുംബൈയിലേക്കും തിരിച്ചും പോകുന്ന ട്രെയിനുകളില്‍ ചിലത് റെയില്‍വേ റദ്ദ് ചെയ്തിട്ടുണ്ട്. ചില ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ കേരി, ബറേലി, ഭാരഭംഗി, സിതാപൂര്‍, ഗൊരഖ്‌പൂർ, ബഹ്‌റൈച്ച്, ബന്ദ, അലിഗഡ്, മജരാജഗഞ്ച് തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്.
സംസ്ഥാനത്ത് നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ നിഗമനം. താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
കൂടുതല്‍ വായനക്ക്: കേരളത്തില്‍ മഴ കനക്കും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്