ETV Bharat / bharat

Heatwave in Bihar | ബിഹാറിൽ ഉഷ്‌ണതരംഗം; 24 മണിക്കൂറിനിടെ 12 മരണം, ബിപർജോയ് പ്രഭാവത്തിൽ രാജസ്ഥാനിൽ കനത്തമഴയും കാറ്റും - ബിപർജോയ് രാജസ്ഥാൻ

ബിഹാറിലെ ഷെയ്ഖ്‌പൂരിൽ താപനില 44.2 ഡിഗ്രി സെൽഷ്യസ്. പട്‌നയിൽ 43.6 ഡിഗ്രി സെൽഷ്യസ്. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത് 12 മരണം. അതേസമയം, ബിപർജോയ് പ്രഭാവത്തിൽ രാജസ്ഥാനിൽ കനത്ത മഴയും കാറ്റും. പലയിടത്തും വൈദ്യുതിബന്ധം താറുമാറായി.

heatwave in Bihar  biparjoy cyclone rajastan  biparjoy cyclone  biparjoy  rajastan biparjoy  heatwave Bihar  bihar heatwave  bihar heatwave death  heatwave  ബിഹാറിൽ ഉഷ്‌ണതരംഗം  ബിഹാർ ഉഷ്‌ണതരംഗം  ഉഷ്‌ണതരംഗം  ഉഷ്‌ണതരംഗം ബിഹാർ  ബിപർജോയ്  ബിപർജോയ് രാജസ്ഥാൻ  രാജസ്ഥാൻ ബിപർജോയ് ചുഴലിക്കാറ്റ്
heatwave in Bihar
author img

By

Published : Jun 17, 2023, 2:25 PM IST

പട്‌ന : ബിഹാറില്‍ അനുഭവപ്പെട്ട ഉഷ്‌ണതരംഗത്തിൽ 24 മണിക്കൂറിനിടെ 12 പേർ മരിച്ചു. തെക്ക്-പടിഞ്ഞാറൻ ബിഹാറിലെ ആറ് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലർട്ടും 12 തെക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ഒമ്പത് പ്രദേശങ്ങളിൽ നാളെ വരെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

കഴിഞ്ഞ 44 മണിക്കൂറിനുള്ളിൽ ഏറ്റവും ഉയർന്ന താപനിലയായ 44.2 ഡിഗ്രി സെൽഷ്യസ് ഷെയ്ഖ്‌പൂരിലും 43.6 ഡിഗ്രി സെൽഷ്യസ് പട്‌നയിലും രേഖപ്പെടുത്തി. ഔറംഗബാദ്, റോഹ്താസ്, ഭോജ്‌പൂർ, ബക്‌സർ, കൈമൂർ, അർവാൾ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പട്‌ന, ബെഗുസരായ്, ഖഗാരിയ, നളന്ദ, ബങ്ക, ഷെയ്ഖ്‌പുര, ജാമുയി, ലഖിസരായ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും കിഴക്കൻ ചമ്പാരൻ, ഗയ, ഭഗൽപൂർ, ജഹാനാബാദ്, കിഴക്കൻ ചമ്പാരൺ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഭോജ്‌പൂർ ജില്ലയിൽ ആറ് പേരാണ് ഉഷ്‌ണതരംഗത്തെ തുടർന്ന് മരിച്ചത്. റോഹ്താസിൽ രണ്ടുപേരും നളന്ദ, ജാമുയി, ഗയ, പട്‌ന എന്നിവിടങ്ങളിൽ ഒരോ മരണവും റിപ്പോർട്ട് ചെയ്‌തു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഉയർന്ന താപനില കുറയാൻ സാധ്യതയില്ലെന്നും അതിനാൽ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കുന്നത് കഴിവതും ഒഴിവാക്കണമെന്നും വീടുകളിൽ തന്നെ തുടരണമെന്നും കാലാവസ്ഥ ഉദ്യോഗസ്ഥർ അറിയിച്ചു.

കൂടാതെ, സംസ്ഥാനത്തിന്‍റെ തെക്കൻ ഭാഗങ്ങളിൽ രൂക്ഷമായ ഉഷ്‌ണതരംഗ പ്രവചനങ്ങൾ കണക്കിലെടുത്ത്, എല്ലാ സ്‌കൂളുകളും അങ്കണവാടികളും ജൂൺ 24 വരെ അടച്ചിടാൻ പട്‌ന ജില്ല മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിങ് നിർദേശം നൽകിയിട്ടുണ്ട്. വേനൽക്കാല അവധിക്ക് ശേഷം ജൂൺ 20ന് സ്‌കൂളുകൾ വീണ്ടും തുറക്കേണ്ടതായിരുന്നു. പക്ഷേ ഉഷ്‌ണതരംഗത്തെ തുടര്‍ന്ന് ഈ മേഖലകളിൽ ജാഗ്രത നിർദേശം നൽകിയ സാഹചര്യത്തിലാണ് അവധി ജൂൺ 24 വരെ നീട്ടാൻ ജില്ല ഭരണകൂടം തീരുമാനിച്ചത്.

കാലാവസ്ഥ വകുപ്പിന്‍റെ കണക്കനുസരിച്ച് തെക്കൻ, മധ്യ ബിഹാർ എന്നിവിടങ്ങളിൽ അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ കാറ്റ് വീശുമെന്നും ഉപരിതല കാറ്റ് മണിക്കൂറിൽ 20 മുതൽ 30 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലും വീശുമെന്നും അറിയിച്ചു. ഈർപ്പത്തോടുകൂടിയ താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ തുടരുമെന്നും മുന്നറിയിപ്പുണ്ട്. നിലവിലെ കാലാവസ്ഥയിൽ, ഉയർന്ന താപനിലയോടുള്ള അമിത സംവേദനക്ഷമത കാരണം ഹീറ്റ് സ്ട്രോക്കിനുള്ള സാധ്യത വർധിക്കുന്നതായി കാലാവസ്ഥ ഉദ്യോഗസ്ഥർ പറഞ്ഞു.

പട്‌നയും ഭോജ്‌പൂരും ഉൾപ്പെടെ തെക്കൻ ബിഹാറിലെ പല ജില്ലകളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. അടുത്ത 48 മണിക്കൂറും ഈ സ്ഥിതി തുടരും. ഇത് കൂടാതെ തെക്ക്-പടിഞ്ഞാറൻ ബിഹാറിന്‍റെ ചില ഭാഗങ്ങളിൽ അതികഠിനമായ ഉഷ്‌ണതരംഗമാണ് നിലനിൽക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷകൻ ആശിഷ് കുമാർ പറഞ്ഞു.

മുൻകരുതലിന്‍റെ ഭാഗമായി ആളുകൾ വീടിന് പുറത്തിറങ്ങുമ്പോൾ ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും തല മറയ്ക്കണമെന്നും പട്‌നയിലെ ഡോ. ദിവാകർ തേജസ്വി പറഞ്ഞു. ആളുകൾ തൊപ്പിയോ കുടയോ ഉപയോഗിക്കണം. അല്ലെങ്കിൽ തൂവാലകൾ എങ്കിലും കൈയിൽ കരുതണം. നിർജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കണം. ഒആർഎസ്, മോര്, ലസ്സി എന്നിവയും സീസണൽ പഴങ്ങളും ജ്യൂസുകളും കഴിക്കുന്നതും ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.

ബിപർജോയ് രാജസ്ഥാനിൽ, കനത്ത മഴയും കാറ്റും : രാജസ്ഥാനിൽ ബിപർജോയ് ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റും തുടരുന്നു. പടിഞ്ഞാറൻ രാജസ്ഥാനിലെ ബാർമർ, സിരോഹി, ഉദയ്‌പൂർ, ജലോർ, ജോധ്പൂർ തുടങ്ങിയ ജില്ലകളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ചുഴലിക്കാറ്റിൽ ചിലയിടങ്ങളിൽ നാശനഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്‌തു. വീടുകൾക്കും വാഹനങ്ങൾക്കും കൃഷിക്കും നാശനഷ്‌ടമുണ്ടായി. ഐഎംഡിയുടെ കണക്കനുസരിച്ച്, ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചു.

ജലോർ, ബാർമർ, സിരോഹി, പാലി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാർമർ ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ബിപർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് ഉദയ്‌പൂരിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കുമുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്‌ച രാത്രി ചുരിലെ ബിദാസറിൽ മൂന്ന് ഇഞ്ച് മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സെഡ്‌വയിലും മൗണ്ട് അബുവിലും അഞ്ച് ഇഞ്ച് വീതം മഴയും രേഖപ്പെടുത്തി.

ബിപർജോയിയുടെ ആഘാതം നാളെ വരെ രാജസ്ഥാനിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലോർ ജില്ലയിൽ ഇന്നലെ രാത്രി മുതൽ പല ഗ്രാമങ്ങളിലും വൈദ്യുതി മുടങ്ങി. ചില താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി. ദുരിതബാധിത പ്രദേശങ്ങളിൽ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

ബിപർജോയ് ചുഴലിക്കാറ്റിന്‍റെ പ്രഭാവം സിരോഹി ജില്ലയെയും ബാധിച്ചിട്ടുണ്ട്. ഇന്നലെ മുതൽ ജില്ലയിൽ ശക്തമായ മഴയും കാറ്റുമാണ്. മൗണ്ട് അബുവിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശി. റെവ്‌ദാറിലെ പല ഗ്രാമങ്ങളും ഗുജറാത്തിനോട് ചേർന്നുള്ളതിനാൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനം കൂടുതലായിരുന്നു. നിംബജ് ഗ്രാമത്തിൽ വൈദ്യുത തൂണുകളും മരങ്ങളും കടപുഴകി വീണതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു.

ഇന്നലെ മുതൽ മൗണ്ട് അബുവിൽ വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. മൗണ്ട് അബുവിൽ ഒരു ഡസനോളം മരങ്ങള്‍ കടപുഴകി വീണതായാണ് വിവരം. ഡെൽവാഡ, സിറ്റി, നക്കിലേക് പരിക്രമ പാത, സൺസെറ്റ് പോയിന്‍റ്, അചൽഗഡ് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി മരങ്ങൾ വീണു.

ജില്ലയിൽ താമസിക്കുന്നവരോട് വീടുകളിൽ തന്നെ കഴിയാനും ജാഗ്രത പാലിക്കാനും ജില്ല കലക്‌ടർ ഡോ. ഭവർലാൽ ചൗധരി അഭ്യർഥിച്ചു. മൗണ്ട് അബു സബ്‌ഡിവിഷനിൽ സ്‌കൂളുകൾക്ക് രണ്ട് ദിവസത്തെ അവധിയാണ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടാതെ, നക്കി ലേക്കിൽ (Nakki Lake) ബോട്ടിങ് നിർത്തിവച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് വിനോദസഞ്ചാരികളും മൗണ്ട് അബുവിലേക്ക് എത്തുന്നില്ല. നിരവധി വിനോദസഞ്ചാരികൾ അവരുടെ ബുക്കിങ്ങുകൾ റദ്ദാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.