ETV Bharat / bharat

നീതിയ്ക്ക് അര്‍ഹനായിരുന്നെന്ന് രാഹുല്‍, കൊലപാതകമെന്ന് യെച്ചൂരി ; സ്റ്റാൻ സ്വാമിയ്ക്ക് ആദരാഞ്ജലി - സ്റ്റാൻ സ്വാമിയുടെ മരണം

സ്റ്റാൻ സ്വാമി നീതിയ്ക്ക് അര്‍ഹനായിരുന്നെന്ന് രാഹുല്‍ കുറിച്ചപ്പോള്‍ രാജ്യത്തെ നിയമവ്യവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്.

Heartfelt condolences on the passing of Father Stan Swamy. He deserved justice and humaneness; rahul gandhi  Father Stan Swamy  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി  സി.പി.എം നേതാവ് സീതാറം യെച്ചൂരി  Congress leader Rahul Gandhi  CPM leader Sitaram Yechury  സാമൂഹ്യ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി  Social worker Father Stan Swamy  സ്റ്റാൻ സ്വാമിയുടെ മരണം  Death of Stan Swamy
നീതിയ്ക്ക് അര്‍ഹനായിരുന്നുവെന്ന് രാഹുല്‍, കൊലപാതകമെന്ന് യെച്ചൂരി; സ്റ്റാൻ സ്വാമിയ്ക്ക് നേതാക്കളുടെ ആദരാഞ്ജലി
author img

By

Published : Jul 5, 2021, 7:12 PM IST

ന്യൂഡല്‍ഹി : മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദർ സ്റ്റാൻ സ്വാമിയുടെ നിര്യാണത്തില്‍ അനുശോചിച്ച് രാഷ്ട്രീയ, നിയമരംഗത്തെ പ്രമുഖര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ ട്വീറ്റിലൂടെ ആദരാഞ്ജലി അറിയിച്ചു.

  • Heartfelt condolences on the passing of Father Stan Swamy.

    He deserved justice and humaneness.

    — Rahul Gandhi (@RahulGandhi) July 5, 2021 " class="align-text-top noRightClick twitterSection" data=" ">

ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ ഹൃദയംഗമമായി അനുശോചിക്കുന്നുവെന്നും നീതിയ്ക്കും മാനവികതയ്ക്കും അദ്ദേഹം അർഹനായിരുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

'കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം നിശ്ചയിക്കേണ്ടതുണ്ട്'

പിതാവ് സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അഗാധമായ വേദനയും രോഷവും രേഖപ്പെടുത്തുന്നു. ഒരു ജെസ്യൂട്ട് പുരോഹിതനും (സൊസൈറ്റി ഓഫ്‌ ജീസസ്‌ എന്ന പുരോഹിത സമൂഹത്തിലെ അംഗം) സാമൂഹിക പ്രവർത്തകനുമായ അദ്ദേഹം അവഗണിക്കപ്പെട്ട വിഭാഗങ്ങളെ ചേര്‍ത്തുപിടിച്ചു.

READ MORE: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു

യാതൊരു ചാർജും കൂടാതെ 2020 ഒക്ടോബർ മുതൽ മനുഷ്യത്വരഹിതമായ, നിര്‍ദയമായ യു.‌എ‌.പി.‌എ കസ്റ്റഡിയാണ് നേരിട്ടത്. തടവിലായിരിക്കെയുള്ള ഈ കൊലപാതകത്തിന് ഉത്തരവാദിത്തം നിശ്ചയിക്കേണ്ടതുണ്ടെന്ന് സീതാറാം യെച്ചൂരി ഉന്നയിച്ചു.

  • Deeply pained & outraged at the death of Father Stan Swamy.
    A jesuit priest & social activist he tirelessly helped the marginalised.
    Draconian UAPA custody, inhuman treatment since October 2020 with no charge established.
    Accountability must be fixed for this murder in custody. pic.twitter.com/iQ8XrfRb9n

    — Sitaram Yechury (@SitaramYechury) July 5, 2021 " class="align-text-top noRightClick twitterSection" data=" ">

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് വിചാരണ

എനിക്കറിയാവുന്ന സൗമ്യനും ദയാലുവുമായ ഒരാളുടെ ഈ അവസ്ഥ, കൊലപാതകത്തിൽ കുറഞ്ഞൊന്നുമല്ല. നിർഭാഗ്യവശാൽ നമ്മുടെ നീതിന്യായ വ്യവസ്ഥയും ഇതിൽ പങ്കാളിയാണെന്ന് പ്രശാന്ത് ഭൂഷണ്‍ കുറിയിച്ചു.

  • This is nothing less than murder by the State of one of the gentlest & kindest men I have known. Unfortunately our judicial system is also complicit in thishttps://t.co/r7DPK2DH87

    — Prashant Bhushan (@pbhushan1) July 5, 2021 " class="align-text-top noRightClick twitterSection" data=" ">

84 വയസുണ്ടായിരുന്ന സ്റ്റാന്‍ സ്വാമി, ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട എൽഗാർ പരിഷദ് കേസിൽ വിചാരണ നേരിട്ടുവരികയായിരുന്നു.

മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

കള്ളക്കേസില്‍ കുടുക്കി സ്റ്റാന്‍ സാമിയെ ഭരണകൂടം വേട്ടയാടുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിരന്തരം ശബ്ദമുയര്‍ത്തുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ വിയോഗം. 2021 മെയ്‌ 29നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊവിഡ് ബാധിതനായിരുന്നു. ഞായറാഴ്‌ച പുലർച്ചെ ഹൃദയാഘാതം സംഭവിച്ചതായി ആശുപത്രി അധികൃതർ കോടതിയെ അറിയിച്ചു. തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.