ലക്‌നൗ: ഗ്യാൻവാപി മസ്‌ജിദ് കേസില്‍ വാരാണസി കോടതി ഇന്ന് (ജൂലൈ 4) വാദം കേള്‍ക്കും. പള്ളിക്ക് സമീപം കണ്ടെത്തിയ ശിവലിംഗത്തില്‍ പ്രാര്‍ഥനക്ക് അനുമതി തേടി മെയ് 30ന് ഒരു സംഘം സ്‌ത്രീകള്‍ നല്‍കിയ ഹര്‍ജിയെ ചോദ്യം ചെയ്ത് അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയിലാണ് വാദം. വിഷയത്തില്‍ മുസ്‌ലിം വിഭാഗങ്ങളുടെ വാദം തുടരും.
അവരുടെ അഭിപ്രായത്തില്‍ കേസ് നിലനില്‍ക്കില്ലെന്നാണ് പറയുന്നതെന്നും എന്നാല്‍ അവിടെ ആരാധന നിലനിര്‍ത്താന്‍ കഴിയുമെന്നും ആരാധന അനുവദിക്കണമെന്ന ഹിന്ദു വിഭാഗത്തിന്‍റെ ആവശ്യം നിയമപരമായി സാധ്യതയുള്ളതാണെന്നും ഹിന്ദു വിഭാഗത്തിന്‍റെ അഭിഭാഷകന്‍ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. അതേസമയം ഹിന്ദു വനിതകള്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം ആരാധനാലയ നിയമപ്രകാരം തടയുമെന്ന് അഞ്ജുമാൻ ഇന്റസാമിയ മസ്ജിദിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
നേരത്തെ ഗ്യാൻവാപി-ശൃംഗാർ ഗൗരി കോംപ്ലക്‌സ് കേസിന്‍റെ പരിപാലനം സംബന്ധിച്ച കേസ് പരിഗണിച്ച ജില്ല കോടതി വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കേസ് പരിഗണിക്കുമെന്നറിയിച്ചിരുന്നു. അതേസമയം, പള്ളി പരിസരത്ത് ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ടുള്ള മറ്റൊരു സിവിൽ കേസിൽ മറുപടി നൽകാൻ വാരാണസിയിലെ സിവിൽ കോടതി മുസ്ലീം പക്ഷത്തോട് ആവശ്യപ്പെട്ടു.
എന്നാല്‍ കേസിന്‍റെ വിചാരണയ്ക്ക് കൂടുതല്‍ സമയം എടുക്കുമെന്നതിനാല്‍ ഹിന്ദു ആരാധകര്‍ക്ക് പള്ളി പരിസരത്തേക്ക് തടസമില്ലാതെ പ്രവേശിക്കാനും അനുമതിയുണ്ട്.