ETV Bharat / bharat

'കൊവിഡ് മുന്‍കരുതല്‍ ശക്തമാക്കണം, ഓക്‌സിജന്‍ വിതരണ സൗകര്യം ഉറപ്പാക്കണം'; നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം - covid news updates

കൊവിഡ് 19നെതിരെ മുന്‍കരുതലെടുക്കാനും രോഗികള്‍ക്ക് ആവശ്യമാകുന്ന മുറയ്‌ക്ക് ഓക്‌സിജന്‍ അടക്കമുള്ള സൗകര്യങ്ങളുടെ കൃത്യമായ വിതരണം ഉറപ്പാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ച് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം.

Health ministry wrote to states on covid measures  ആരോഗ്യ മന്ത്രാലയം  കൊവിഡ് മുന്‍കരുതല്‍ ശക്തമാക്കണം  ഓക്‌സിജന്‍ വിതരണ സൗകര്യം ഉറപ്പാക്കണം  ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം  ദക്ഷിണ കൊറിയ  ഹോങ്കോംങ്  കൊവിഡ് പ്രോട്ടോക്കോള്‍  News updates  latest news updates  covid news updates  latest news in covid
കൊവിഡിനെതിരെ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം
author img

By

Published : Dec 24, 2022, 4:15 PM IST

ന്യൂഡൽഹി: ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിര്‍ദേശം നല്‍കി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറവാണെങ്കിലും അത്തരമൊരു സാഹചര്യമുണ്ടായാല്‍ നേരിടാനായി മുഴുവന്‍ സംസ്ഥാനങ്ങളും സജ്ജമായിരിക്കണമെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

കൊവിഡ് വൈറസ് ബാധ സംശയിക്കുന്നവരില്‍ യഥാസമയം ആന്‍റിജന്‍ പരിശോധനകള്‍ നടത്തണം. രോഗികള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം കൃത്യമായി നടത്താനും അതിന്‍റെ റീഫിലിങിന് വേണ്ട മുഴുവന്‍ സൗകര്യങ്ങളുമുണ്ടെന്നും സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം. രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജൻ സംബന്ധമായ പ്രശ്‌നങ്ങളും വെല്ലുവിളികളും ഉടനടി പരിഹരിക്കുന്നതിന് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഓക്‌സിജൻ കൺട്രോൾ റൂമുകൾ പുനരുജ്ജീവിപ്പിക്കണം.

വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌ലൻഡ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്ന യാത്രികര്‍ക്ക് വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റ് റിസള്‍ട്ട് നിര്‍ബന്ധമാക്കി. ഇന്ത്യയിലെത്തുന്ന യാത്രികര്‍ ഏത് രാജ്യത്ത് നിന്നാണോ എത്തുന്നത് അവര്‍ തീര്‍ച്ചയായും അവരുടെ രാജ്യത്തെ അംഗീകൃത ഷെഡ്യൂള്‍ പ്രകാരമുള്ള കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കണം.

വിദേശ യാത്രികര്‍ക്കായി വിമാനത്താവളങ്ങളില്‍ എയർ സുവിധ പോർട്ടൽ സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മാണ്ഡവ്യ അറിയിച്ചു. അതേസമയം ഡല്‍ഹി വിമാനത്താവളത്തിലെത്തുന്ന വിദേശ യാത്രികരില്‍ ഇന്ന് മുതല്‍ പരിശോധന ആരംഭിച്ചു.

യാത്രികര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യമായതിനാല്‍ യാത്രയിലുടനീളം കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കാന്‍ ശ്രദ്ധിക്കുക. മാസ്‌കുകളുടെ ഉപയോഗവും, പൊതുയിടങ്ങളിലെ ശാരീരികം അകലം പാലിക്കലുമെല്ലാം ഇതിലുള്‍പ്പെടുന്നതാണ്. 12 വയസിന് താഴെയുള്ള കുട്ടികളെ യാത്രകളില്‍ നിന്ന് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.

യാത്രക്കിടയില്‍ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായാല്‍ അത്തരം യാത്രികരെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഐസോലേഷന്‍ ചെയ്യേണ്ടത് ആത്യാവശ്യമാണ്. അതുകൊണ്ട് അത്തരം സാഹചര്യങ്ങളോട് യാത്രികര്‍ പൂര്‍ണമായും സഹകരിക്കണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.