ന്യൂഡല്‍ഹി: ഹോം ക്വാറന്‍റൈനില്‍ കഴിയുന്ന ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യമന്ത്രാലയം.
- റെംഡെസിവിർ കുത്തിവയ്പ്പ് ആശുപത്രിയില്‍ എത്തി മാത്രമേ സ്വീകരിക്കാവൂ. വീടുകളില്‍വച്ച് കുത്തിവയ്പ്പ് എടുക്കരുത്.
- നിരന്തരമായ പനി, ചുമ എന്നിവ ഉണ്ടായാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഡോക്ടറെ സമീപിക്കണം.
- 60 വയസ്സിന് മുകളിലുള്ള രോഗികളും, രക്താദിസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങള്‍ വൃക്കരോഗം തുടങ്ങിയവയുള്ളവരും കൊവിഡ് സ്ഥിരീകരിച്ചാല്‍ ഡോക്ടറുടെ നിര്‍ദേശം തേടിയ ശേഷം മാത്രം വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുക.
- ഓക്സിജൻ സാച്ചുറേഷൻ അളവ് കുറയുകയോ ശ്വാസതടസ്സം അനുഭവപ്പെടുകയോ ചെയ്താൽ ആ വ്യക്തിയെ ആശുപത്രിയിലെത്തിക്കണം.
- രോഗികൾക്ക് ചെറുചൂടുള്ള വെള്ളം കുടിക്കാന്‍ നല്‍കണം. കൂടാതെ ദിവസത്തില്‍ രണ്ടുതവണ നീരാവി ശ്വസിക്കാം.
- രോഗികളെ ക്രോസ്-വെന്റിലേഷൻ ഉള്ള നല്ല വായുസഞ്ചാരമുള്ള മുറികളിൽ താമസിപ്പിക്കണം. എപ്പോഴും ട്രിപ്പിൾ ലെയർ മെഡിക്കൽ മാസ്ക് ഉപയോഗിക്കണം.