ETV Bharat / bharat

'കർണാടകയിൽ കോൺഗ്രസ് നൽകിയ 5 വാഗ്‌ദാനങ്ങൾ കണ്ട് വഞ്ചിതരാകരുത്' : കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടംകോലിട്ട് എച്ച് ഡി കുമാരസ്വാമി - തെലങ്കാന തെരഞ്ഞെടുപ്പ്

HD Kumaraswamy On Congress promises in Telangana : തെലങ്കാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസ് പ്രചാരണത്തിൽ നടത്തിയ വാഗ്‌ദാനങ്ങൾ പ്രഹസനമാണെന്ന് എച്ച്‌ഡി കുമാരസ്വാമി

എച്ച്‌ഡി കുമാരസ്വാമി  കോൺഗ്രസ് നടപ്പാക്കിയ അഞ്ച് വാഗ്‌ദാനങ്ങൾ  HD Kumaraswamy  Congress promises in Telangana  Telangana election  congress  karnataka congress  HD Kumaraswamy On Congress promises in Telangana  കർണാടകയിൽ കോൺഗ്രസ് നൽകിയ വാഗ്‌ദാനങ്ങൾ  തെലങ്കാന തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ്
HD Kumaraswamy On Congress promises in Telangana
author img

By ETV Bharat Kerala Team

Published : Nov 12, 2023, 8:54 PM IST

ബെംഗളൂരു : കർണാടകയിൽ കോൺഗ്രസ് നൽകിയ അഞ്ച് വാഗ്‌ദാനങ്ങൾ കണ്ട് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങൾ വഞ്ചിതരാകരുതെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്‌ഡി കുമാരസ്വാമി (HD Kumaraswamy). കോൺഗ്രസ് നൽകിയ വാഗ്‌ദാനങ്ങൾ തെലങ്കാന ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഉള്ളവർ വിശ്വസിക്കരുതെന്ന് ഇന്ന് ജെപി ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കുമാരസ്വാമി പറഞ്ഞു (Congress promises in Telangana). സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് വാഗ്‌ദാനങ്ങൾ നൽകിയാണ് കോൺഗ്രസ് വിജയിച്ചത്.

ഇതേ ഉറപ്പുകളാണ് കോൺഗ്രസ് നേതാക്കൾ രാജ്യ വ്യാപകമായി തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആവർത്തിക്കുന്നത്. എന്നാൽ ഇതിന്‍റെ ഒക്കെ സാധ്യത എത്രത്തോളമാണെന്നത് രസകരമായ വസ്‌തുതയാണ്. തെലങ്കാനയിൽ കോൺഗ്രസിന് വോട്ട് ചെയ്‌താൽ അവിടെയുള്ള എല്ലാ കർഷകർക്കും അഞ്ച് മണിക്കൂർ വൈദ്യുതി സൗജന്യമായി നൽകുമെന്നാണ് വാഗ്‌ദാനം ചെയ്‌തിട്ടുള്ളത്.

എന്നാൽ നിലവിൽ തെലങ്കാന സർക്കാർ കർഷകർക്ക് 24 മണിക്കൂറും വൈദ്യുതി നൽകുന്നുണ്ട് എന്നതിനാൽ കോൺഗ്രസ് പറഞ്ഞത് വെറും പ്രഹസനം മാത്രമാണെന്ന് കുമാരസ്വാമി അവകാശപ്പെട്ടു. കർണാടകയിൽ 2.5 ലക്ഷം സർക്കാർ തസ്‌തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതിൽ രണ്ട് ലക്ഷം തസ്‌തികകളിലേക്ക് നിയമനം നടത്തുമെന്നും സിദ്ധരാമയ്യയും അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടിയും പറഞ്ഞിരുന്നു.

എന്നാൽ, യഥാർത്ഥത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന 2013 - 2018 കാലയളവിലാണ് ഇത്രയും ഒഴിവുകളുണ്ടായതെന്നും ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ അവകാശപ്പെട്ടു. ശക്തി എന്ന പേരിൽ സ്‌ത്രീകൾക്ക് സൗജന്യ ബസ് യാത്രക്കായി പദ്ധതി നടപ്പാക്കി. എന്നാൽ ബസ് സർവീസുകൾ സംബന്ധിച്ച പ്രശ്‌നങ്ങൾക്ക് നേരെ സർക്കാർ കണ്ണടക്കുന്നു.

കർഷകർക്ക് 15,000 രൂപ നൽകുമെന്നാണ് തെലങ്കാനയിലെ വാഗ്‌ദാനം. എന്നാൽ, കിസാൻ സമ്മാൻ യോജന പ്രകാരം കേന്ദ്രസർക്കാർ കർഷകർക്ക് 6,000 നൽകുന്നുണ്ട്. കർണാടകയിൽ ബിജെപി സർക്കാർ 4000 കൂടി നൽകി അത് 10,000 ആക്കിയിരുന്നു. എന്നാൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ 4000 വെട്ടിക്കുറക്കുകയാണ് ചെയ്‌തത്. കർണാടകയിൽ തുക വെട്ടിക്കുറച്ച് തെലങ്കാനയിൽ കർഷക പ്രീതി നേടാൻ പണം വാഗ്‌ദാനം ചെയ്യുന്നു.

ഗൃഹ ലക്ഷ്‌മി പദ്ധതി വഴി കിട്ടേണ്ട പണത്തിനായി സ്‌ത്രീകൾ കാത്തുകെട്ടി കിടക്കുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ 1,40,000 പേർക്ക് ഇതുവരെ ആദ്യ ഗഡു കിട്ടിയിട്ടില്ല. അഞ്ച് വാഗ്‌ദാനങ്ങൾ നടപ്പാക്കാൻ 11,000 കോടി രൂപയാണ് സാമൂഹ്യക്ഷേമ വകുപ്പിൽ നിന്ന് എടുത്തിരിക്കുന്നത്.

വാഗ്‌ദാനങ്ങൾ നടപ്പാക്കാൻ വായ്‌പ എടുക്കാൻ പോകുന്ന സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നു. മോദി രാജ്യത്തെ പാപ്പരാക്കിയെന്നും തന്‍റെ പേര് കേൾക്കുന്നത് തന്നെ അദ്ദേഹത്തിന് ഭയമാണെന്നും പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന അഞ്ച് വർഷത്തിനിടെ 2.45 ലക്ഷം കോടി രൂപയാണ് കോൺഗ്രസ് സർക്കാർ വായ്‌പയെടുത്തത്.

അതിനാൽ, വായ്‌പയെക്കുറിച്ച് സംസാരിക്കാൻ സിദ്ധരാമയ്യയ്‌ക്ക് എന്ത് ധാർമ്മികതയാണ് ഉള്ളതെന്ന് കുമാരസ്വാമി ചോദിച്ചു. ട്രഷറിയിൽ പണമില്ല. അത് മുഴുവൻ തെരഞ്ഞെടുക്കപ്പെട്ടവരുടെ വീടുകളിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി സംസ്ഥാന അധ്യക്ഷനായി ബി വൈ വിജയേന്ദ്രയെ തെരഞ്ഞെടുത്തതിനെ ബിജെപി പ്രവർത്തകരും നേതാക്കളും സ്വാഗതം ചെയ്‌തു. കോൺഗ്രസ് സർക്കാരിനെ നീക്കം ചെയ്യാനും സംസ്ഥാനത്ത് മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്‌ടിക്കാനുമാണ് ഈ മാറ്റമെന്ന് നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിയുടെ വീട് പണി നടന്നതിനെയും കുമാരസ്വാമി ശക്തമായി വിമർശിച്ചു. മൂന്ന് കോടി രൂപയാണ് അതിനായി ചെലവഴിച്ചതെന്നും അത് സർക്കാർ പണമല്ലെയെന്നും വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.