ETV Bharat / bharat

"എന്നെ കറണ്ട് കള്ളനെന്ന് വിളിക്കല്ലേ...ഞാൻ വൈദ്യുതി മോഷ്‌ടിച്ചിട്ടില്ല"; കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി

author img

By ETV Bharat Kerala Team

Published : Nov 17, 2023, 9:49 PM IST

HD Kumaraswamy express regret for stolen electricity directly from the electrical post : ദീപാവലി സമയത്ത് കുമാരസ്വാമി വൈദ്യുതി മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയതോടെയാണ് കര്‍ണാടക മുന്‍മുഖ്യമന്ത്രിയുടെ വിശദീകരണം.

HD Kumaraswamy  Former Karnataka chief minister HD Kumaraswamy  HD Kumaraswamy electricity issue  HD Kumaraswamy express regret  HD Kumaraswamy stolen electricity  മുൻ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി  എച്ച് ഡി കുമാരസ്വാമി  എച്ച് ഡി കുമാരസ്വാമി വൈദ്യുതി മോഷണം  വൈദ്യുതി മോഷണത്തിന് പിഴയടച്ച് എച്ച് ഡി കുമാരസ്വാമി
hd-kumaraswamy-express-regret-for-stolen-electricity

ബെംഗളുരു: മുൻ കർണാടക മുഖ്യമന്ത്രിയും ജെഡി(എസ്) അധ്യക്ഷനുമായ എച്ച് ഡി കുമാരസ്വാമി ദീപാവലി ദിനത്തിൽ തന്‍റെ വീട്ടിൽ സംഭവിച്ച അബദ്ധത്തിൽ ഖേദിക്കുന്നതായി അറിയിച്ചു (HD Kumaraswamy express regret for stolen electricity). കുമാരസ്വാമിയുടെ ജെ പി നഗറിലെ വസതിയിൽ ദീപാവലിക്ക് അലങ്കാര വിളക്കുകൾ തെളിയിച്ചത് വീടിനരികിലെ വൈദ്യുത തൂണിൽനിന്ന് നേരിട്ട് വൈദ്യുതി വലിച്ചെടുത്താണ്. തുടർന്ന് കോൺഗ്രസ് ഇദ്ദേഹത്തിനെതിരെ വൈദ്യുത മോഷണ ആരോപണവുമായി രംഗത്ത് വന്നിരുന്നു.

ഇതിനെത്തുടർന്നാണ് കുമാരസ്വാമി തന്‍റെ വീട്ടിൽ ദീപാവലി സമയത്തുണ്ടായ അശ്രദ്ധയിൽ ഖേദം പ്രകടിപ്പിക്കുന്നതായി ജെ പി ഭവനിലെ ജെ ഡി എസ് ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. അനധികൃതമായി വൈദ്യുതിയെടുത്തതിന് പിഴയടച്ച ശേഷമാണ് ഇദ്ദേഹം വാർത്താ സമ്മേളനം നടത്തുന്നത് (HD Kumaraswamy paid fine for stolen electricity). ബെസ്‌കോം നൽകിയ ബില്ലും പിഴയും അടച്ച ഇദ്ദേഹം പിഴ അടക്കുന്നതിന് മുമ്പേ തന്നെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു.

മുഖ്യമന്ത്രിയും ഡിസിഎമ്മും തന്നെ 'വൈദ്യുതി കള്ളൻ' എന്ന് മുദ്രകുത്തിയതായും അവരുടെ എല്ലാ ആരോപണങ്ങളെയും താൻ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ഞാൻ ഇത്രയധികം മോഷണം നടത്തിയിട്ടില്ല. ബെസ്‌കോം നൽകിയ ബില്ലും പിഴയും ഞാനടച്ചു. ഇനി മുതൽ എന്നെ 'വൈദ്യുതി മോഷ്‌ടാവ്' എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണം" കുമാരസ്വാമി പറഞ്ഞതിങ്ങനെ.

ദീപാവലി സമയത്ത് ഉപയോഗിച്ച വിളക്കിന്‍റെ വൈദ്യുതി ഉപഭോഗം അധികമല്ലെന്നാണ് കുമാരസ്വാമി പറയുന്നത്. ഉപയോഗിച്ച വൈദ്യുതി ഒരു കിലോവാട്ടിനും താഴെയാണ്. എന്നാൽ 2.5 കിലോവാട്ട് കണക്കാക്കി 7 ദിവസത്തേക്ക് 71 യൂണിറ്റ് എന്നാണ് ബിൽ നൽകിയിരിക്കുന്നത്. 71 യൂണിറ്റിന് മൂന്നിരട്ടിയാണ് പിഴത്തുക ചുമത്തിയത്. 68,526 രൂപയാണ് പിഴയടച്ചത്.

ബില്ല് വീണ്ടും പരിശോധിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. തന്‍റെ വീട്ടിൽ 33 കിലോവാട്ട് വൈദ്യുതി ഉപയോഗത്തിനുള്ള അനുവാദം എടുത്തിട്ടുണ്ട്. ഇത് ദിവസവും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവാണ്. അതിനാൽ തന്നെ ദീപാവലിക്ക് ഉപയോഗിച്ച വൈദ്യുതിയുടെ അളവ് വീണ്ടും പരിശോധിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

പരിശോധനയുടെ പകർപ്പ് ആവശ്യപ്പെട്ടതായും, നൽകിയ ബിൽ ശരിയല്ലെന്നും ചൂണ്ടിക്കാണിച്ച് കുമാരസ്വാമി പ്രതിഷേധം അറിയിച്ചു. ചെലവായ വൈദ്യുതിയുടെ അളവ് പ്രകാരം 2,526 രൂപയായിരുന്നു നൽകേണ്ട ബില്ല്. എന്നാൽ 66,000 രൂപയുടെ ബില്ലാണ് നൽകിയത്. മുൻ മുഖ്യമന്ത്രി എന്ന നിലയിൽ ഇതാണ് തന്‍റെ അവസ്ഥയെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

വർഷത്തിലും നടക്കുന്ന കനകപുര ഉത്സവത്തിന് വൈദ്യുതി എവിടെ നിന്നാണെന്നും നഗരം മുഴുവൻ ജനറേറ്റർ സ്ഥാപിക്കാനാകുമോയെന്നും കോൺഗ്രസ് പദയാത്ര പോയപ്പോൾ ഉപയോഗിച്ച വൈദ്യുതി എവിടെ നിന്നാണെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.

Also read: ദീപാവലിക്ക് മുൻ മുഖ്യമന്ത്രി വൈദ്യുതി മോഷ്‌ടിച്ചു ; ആരോപണവുമായി കോൺഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.