ETV Bharat / bharat

കെജിഎഫ്‌ 2ലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ നീക്കം ചെയ്‌തില്ല; രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നോട്ടിസ് - ജയറാം രമേശ്

പകര്‍പ്പവകാശം ലംഘിച്ച് ഉപയോഗിച്ച കെജിഎഫ്‌ 2 ലെ ഗാനങ്ങള്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്യണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പാലിച്ചിട്ടില്ലെന്നും വീഡിയോ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്‌തിട്ടില്ലെന്നും കാണിച്ചാണ് എംആർടി മ്യൂസിക് കോടതിയലക്ഷ്യ ഹർജി സമര്‍പ്പിച്ചത്

KGF Song Copyright Case  HC Issues Contempt Notice To Rahul Gandhi  Rahul Gandhi  KGF Song  KGF  കെജിഎഫ്‌ 2ലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ  കെജിഎഫ്‌ 2  കെജിഎഫ്‌ 2ലെ ഗാനങ്ങള്‍  രാഹുല്‍ ഗാന്ധി  പകര്‍പ്പാവകാശം  Copyright Case  കര്‍ണാടക ഹൈക്കോടതി  എംആർടി മ്യൂസിക്  ജയറാം രമേശ്  സുപ്രിയ ശ്രീനേറ്റ്
കെജിഎഫ്‌ 2ലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ നീക്കം ചെയ്‌തില്ല; രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നോട്ടിസ്
author img

By

Published : Dec 2, 2022, 7:31 PM IST

ബെംഗളൂരു: കെജിഎഫ്‌ 2 ലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടിസ് അയച്ച് കര്‍ണാടക ഹൈക്കോടതി. കെജിഎഫ്‌ 2 ലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ കോണ്‍ഗ്രസിന്‍റെയും ഭാരത് ജോഡോ യാത്രയുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് നീക്കം ചെയ്യാത്തതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനേറ്റ് എന്നിവര്‍ക്ക് കോടതി നോട്ടിസ് അയച്ചത്. എംആർടി മ്യൂസിക് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കര്‍ണാടക ഹൈക്കോടതിയുടെ നടപടി.

ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ് അശോക് എസ് കിനാഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടിസ് അയച്ചത്. ഹൈക്കോടതി നവംബര്‍ എട്ടിന് പുറപ്പെടുവിച്ച ഉത്തരവ് നേതാക്കള്‍ മനപ്പൂര്‍വം അനുസരിക്കാതിരിക്കുകയാണെന്ന് എംആർടി മ്യൂസിക് ആരോപിച്ചു. ചിത്രത്തിലെ ഗാനങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംആർടി മ്യൂസിക് പകര്‍പ്പവകാശ നിയമപ്രകാരം കേസ് ഫയല്‍ ചെയ്‌തിരുന്നു.

തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ താത്‌കാലികമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ബെംഗളൂരുവിലെ വാണിജ്യ കോടതി ട്വിറ്ററിന് നിര്‍ദേശം നല്‍കി. ഇതിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു.

പകര്‍പ്പവകാശം ലംഘിച്ച് ഉപയോഗിച്ച ഗാനങ്ങള്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്യണം എന്ന് അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പാലിച്ചിട്ടില്ലെന്നും വീഡിയോ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്‌തിട്ടില്ലെന്നും കാണിച്ചാണ് എംആർടി മ്യൂസിക് ഹൈക്കോടതിയെ സമീപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.