ETV Bharat / bharat

Shakti Mills gangrape case: ശക്തി മിൽ കൂട്ടബലാത്സംഗം; മൂന്ന് പ്രതികളുടെ വധശിക്ഷ റദ്ദ് ചെയ്‌ത് ബോംബെ ഹൈക്കോടതി - ജീവപര്യന്തം ശിക്ഷ

Sakthi Mill Gang Rape Case: പൊതുവികാരത്തിന്‍റെ അടിസ്ഥാനത്തിൽ വിധി പറയരുതെന്നും പ്രതികൾ പശ്ചാത്താപത്തിന് അർഹരാണെന്നും ശക്തി മിൽ കൂട്ടബലാത്സംഗക്കേസ് പരിഗണിക്കവെ കോടതി(Bombay high court)

Bombay High Court  photojournalist rape case  Shakti Mills gangrape case  death penalty to rape case accused  life term sentence court order  ശക്തി മിൽ കൂട്ടബലാത്സംഗം  ബോംബെ ഹൈക്കോടതി  ഫോട്ടോ ജേർണലിസ്റ്റ് പീഡനം  ജീവപര്യന്തം ശിക്ഷ
ശക്തി മിൽ കൂട്ടബലാത്സംഗം; മൂന്ന് പ്രതികളുടെ വധശിക്ഷ റദ്ദ് ചെയ്‌ത് ബോംബെ ഹൈക്കോടതി
author img

By

Published : Nov 25, 2021, 4:19 PM IST

Updated : Nov 25, 2021, 4:47 PM IST

മുംബൈ: HC Judgement on Sakthi Mill Gang Rape Case: സെൻട്രൽ മുംബൈയിലെ പ്രവർത്തന രഹിതമായ ശക്തി മിൽസിൽ 22കാരിയായ ഫോട്ടോ ജേർണലിസ്റ്റിനെ കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്‌തു. ബോംബെ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ചെയ്‌ത കുറ്റത്തിന് പശ്ചാത്തപിക്കാൻ പ്രതികൾക്ക് ജീവപര്യന്തം ആവശ്യമാണ് എന്ന് വിധി പ്രഖ്യാപനത്തിനിടെ കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ സാധന ജാദവ്, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. വിജയ് ജാദവ്, മുഹമ്മദ് ഖാസിം ഷെയ്‌ഖ്, മുഹമ്മദ് അൻസാരി എന്നിവരുടെ വധശിക്ഷയാണ് ജീവപര്യന്തമാക്കി ഇളവു ചെയ്തത്.

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമായിരുന്നു നടന്നതെന്നും ലൈംഗീക പീഡനം മനുഷ്യാവകാശ ലംഘനമാണെന്നും കോടതി കൂട്ടിച്ചേർത്തു. എന്നാൽ പൊതുവികാരത്തിന്‍റെ അടിസ്ഥാനത്തിൽ വിധിപറയരുത്. മരണം പശ്ചാത്താപത്തിന് വിരാമമിടുകയാണ് ചെയ്യുന്നത്. അവർ ചെയ്‌ത കുറ്റത്തിന് പശ്ചാത്തപിക്കാൻ പ്രതികൾ ജീവപര്യന്തം തടവ് അർഹിക്കുന്നു. പരോളിനോ സമൂഹവുമായി ഇടപെഴകാനോ പ്രതികൾക്ക് അർഹതയില്ലെന്നും വിധിയിൽ പറയുന്നു.

2013ഓഗസ്റ്റ് 22നാണ് ശക്തി മിൽ കോമ്പൗണ്ടിനുള്ളിൽ 22കാരിയായ ഫോട്ടോ ജേർണലിസ്റ്റിനെ നാല് പേർ ചേർന്ന് ലൈംഗിക ചൂഷണത്തിനിരയാക്കുന്നത്. 2014 മാർച്ചിൽ വിചാരണ കോടതി നാല് പേരെയും കുറ്റക്കാരെന്ന് കണ്ടെത്തുകയും മൂന്ന് പേർക്ക് വധശിക്ഷയും ഒരാൾക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചു.

ഫോട്ടോ ജേർണലിസ്റ്റിനെ പീഡിപ്പിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് അതേ സ്ഥലത്ത് വെച്ച് 19കാരിയായ ടെലിഫോൺ ഓപ്പറേറ്ററെ കൂട്ടബലാത്സംഗം ചെയ്ത കേസിലും ജാദവ്, ഖാസിം ഷെയ്ഖ്, അൻസാരി എന്നിവർ പ്രതികളായിരുന്നു. കുറ്റങ്ങൾ ആവർത്തിക്കുന്നുവെന്ന് കണ്ടെത്തിയാണ് ഐപിസി സെക്ഷൻ 376(ഇ) പ്രകാരം മൂന്ന് പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചത്. എന്നാൽ വിധിയുടെ സാധുതയെ ചോദ്യം ചെയ്‌ത് മൂന്ന് പ്രതികളും 2014 ഏപ്രിലിൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Also Read: Mofiya Parveen suicide: ആലുവ എസ്.പി ഓഫിസിന് മുന്നിലെ സമരം കോണ്‍ഗ്രസ് അവസാനിപ്പിച്ചു

Last Updated : Nov 25, 2021, 4:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.