ETV Bharat / bharat

Haryana violence| മരണം 5 ആയി ഉയർന്നു, നുഹ് ജില്ലയിൽ കർഫ്യൂ, ബോർഡ് പരീക്ഷകൾ റദ്ദാക്കി, സ്ഥിതി നിയന്ത്രണവിധേയം - ഹരിയാനയിൽ മരണം

ഹരിയാനയിൽ കഴിഞ്ഞ ദിവസം പൊട്ടിപ്പുറപ്പെട്ട അക്രമത്തെ തുടർന്ന് മരണം അഞ്ചായി ഉയർന്നു

Haryana violence  Haryana Toll rises to five  curfew in Nuh  Haryana violence updation  നുഹ് ജില്ലയിൽ കർഫ്യൂ  ഹരിയാന അക്രമണം  ഹരിയാനയിൽ സംഘർഷം  ഹരിയാനയിൽ മരണം  വിശ്വ ഹിന്ദു പരിഷത്ത്
Haryana violence
author img

By

Published : Aug 1, 2023, 7:59 PM IST

Updated : Aug 1, 2023, 10:57 PM IST

ഹരിയാനയിൽ അക്രമം

നുഹ് : അക്രമം ശക്തമായതിനെ തുടർന്ന് ഹരിയാനയിലെ നുഹ് ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തി. കൂടുതൽ സംഘർഷങ്ങൾ തടയാൻ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നിരോധനാജ്‌ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. നുബ് ജില്ലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നതായി പൊലീസ് അറിയിച്ചു.

ഇന്നലെ(31.7.23) നുഹിൽ വിശ്വ ഹിന്ദു പരിഷത്തിന്‍റെ ഘോഷയാത്രക്കിടെയുണ്ടായ ആക്രമണത്തിൽ രണ്ട് ഹോം ഗാർഡുകൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സംഘർഷം ഗുരുഗ്രാമിലേക്കും വ്യാപിപ്പിച്ചു. തുടർന്ന് ആക്രമികൾ വെടിയുതിർത്തതിനിടയിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്‌തു. ഇതിന് പിന്നാലെ ഗുരുഗ്രാമിലെ ഒരു മുസ്‌ലിം പള്ളിയും സംഘർഷക്കാർ തീ ഇട്ട് നശിപ്പിച്ചു. അക്രമത്തെ തുടർന്ന് ആഗസ്‌റ്റ് രണ്ട് വരെ നുഹ് ജില്ലയിൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചതായി ഡെപ്യൂട്ടി കമ്മിഷണർ പ്രശാന്ത് പൻവാർ അറിയിച്ചു.

also read : ഹരിയാന സംഘർഷം : രണ്ടുപേർ കൊല്ലപ്പെട്ടു, നൂഹിൽ നിരോധനാജ്ഞ, ഇന്‍റർനെറ്റ് നിരോധനം

ആക്രമണം തുടങ്ങുന്നത് ഇങ്ങനെ : ജൂലൈ 31ന് ഗുരുഗ്രാമിന് സമീപം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) നടത്തിയ റാലിക്കിടെ കല്ലേറുണ്ടാവുകയായിരുന്നു. റാലി ഒരു സംഘം തടഞ്ഞതാണ് സംഘർഷത്തിന് കാരണമെന്നാണ് വിവരം. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് നടന്ന ആക്രമണത്തെ കുറിച്ചുള്ള വാർത്തകർ പുറത്തുവന്നതോടെ തൊട്ടടുത്തുള്ള ഗുരുഗ്രാം ജില്ലയില്‍ നിന്ന് വിശ്വ ഹിന്ദു പരിഷത്തിന്‍റെ പ്രവര്‍ത്തകര്‍ ഇവിടേക്ക് ഇരച്ചെത്തുകയായിരുന്നു.

സ്ഥിതി നിയന്ത്രണ വിധേയം : പിന്നാലെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. പൊലീസിന് നേരെ കല്ലേറുണ്ടാവുകയും തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്‌തു. ആക്രമണത്തിൽ 12 ഓളം പൊലീസുകാർക്കാണ് പരിക്കേറ്റത്. എന്നാൽ നിലവിൽ നുഹിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അക്രമങ്ങൾക്ക് കാരണക്കാരായവർക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്നും നുഹ് ആക്‌ടിങ് എസ്‌പി നരേന്ദർ ബിജാർനിയ അറിയിച്ചു.

also read : Manipur Violence | മണിപ്പൂർ വീഡിയോ കേസ് സിബിഐക്ക് കൈമാറി; വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നും കേന്ദ്രം

പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷമുണ്ടാകാനിടയായ കാരണം വിശകലനം ചെയ്‌തുവരികയാണ്. ചിലരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇന്‍റർനെറ്റ് സേവനങ്ങൾ താത്‌കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. നുഹ് ജില്ലയുടെ സമീപ ഭാഗങ്ങളിലേക്ക് അക്രമം വ്യാപിക്കുന്നത് തടയാൻ അധികാരികൾ കർശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ കർശന ജാഗ്രത പുലർത്തുന്നതായും സംഘർഷാവസ്ഥ കണക്കിലെടുത്ത് ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു.

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് രാജ്യം ആശങ്കയിലാഴ്‌ന്നിരിക്കെയാണ് ഹരിയാനയിലും രണ്ട് സമുദായങ്ങൾ തമ്മിൽ മറ്റൊരു കലാപം പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്. കുക്കി- മെയ്‌തി സമുദായങ്ങൾ തമ്മിൽ മൂന്ന് മാസക്കാലമായി മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ഞെട്ടിക്കുന്ന വാർത്തകളാണ് മണിപ്പൂരിൽ നിന്ന് പുറത്തുവരുന്നത്.

Last Updated : Aug 1, 2023, 10:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.