ETV Bharat / bharat

Haryana Violence| ഹരിയാന അക്രമണം : മരണം ആറായി, പാനിപ്പത്തിൽ ബന്ദിന് ആഹ്വാനം ചെയ്‌ത് വിഎച്ച്‌പി - Haryana Violence

ഹരിയാനയിലെ സംഘർഷത്തിൽ മരണം ആറായി. രണ്ട് ഹോം ഗാർഡും നാല് സാധാരണക്കാരുമാണ് ഇതുവരെ മരണപ്പെട്ടത്

haryana  വിഎച്ച്‌പി  വിശ്വ ഹിന്ദു പരിഷത്ത്  വിശ്വ ഹിന്ദു പരിഷത്തിന്‍റെ ഘോഷയാത്ര  ഹരിയാന അക്രമണം  ഹരിയാന കലാപം  നുഹ്  മനോഹർ ലാൽ ഖട്ടർ  Nuh  Manohar Lal Khattar  VHP  Haryana Violence  haryana violence death updation
Haryana Violence
author img

By

Published : Aug 2, 2023, 9:11 PM IST

നുഹ് : ഹരിയാനയിലെ വിശ്വ ഹിന്ദു പരിഷത്തിന്‍റെ ഘോഷയാത്രയ്‌ക്കിടെ ഉണ്ടായ അക്രമണത്തിൽ ഇതുവരെ മരണം ആറായി. അക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. സംഘർഷത്തിൽ പ്രതിഷേധിച്ച് മനേസറിൽ ഹിന്ദു സംഘടനകൾ പഞ്ചായത്ത് വിളിച്ചു ചേർത്തിട്ടുണ്ട്. ഇതിന് പുറമെ വിഎച്ച്‌പി പാനിപ്പത്തിൽ ബന്ദിനും ആഹ്വാനം ചെയ്‌തു.

ഹരിയാനയിലെ നുഹ്, പൽവാൽ, ഫരീദാബാദ്, രേവാരി, ഗുരുഗ്രാം, മഹേന്ദ്രഗഡ്, സോനിപത്ത്, പാനിപ്പത്ത് എന്നീ എട്ട് ജില്ലകളിലാണ് നിലവിൽ നിരോധനാജ്‌ഞ ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഗുരുഗ്രാം ഒഴികെയുള്ള ജില്ലകളിൽ സ്ഥിതി നിയന്ത്രണ വിധേയമായി തുടങ്ങി. നുഹ് ജില്ലയിൽ സംഘർഷത്തെ തുടർന്ന് ജൂൺ 31 മുതൽ ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇനിയൊരു നിർദേശം ഉണ്ടാകും വരെ ഈ നിരോധനം തുടരും.

മൂന്ന് ദിവസമായി സംസ്ഥാനത്ത് നടക്കുന്ന അക്രമണത്തിൽ ഇത് വരെ ആറ് പേർ മരണപ്പെട്ടതായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. മരിച്ചവരിൽ രണ്ട് പേർ ഹോം ഗാർഡ് സൈനികരും നാല് പേർ സാധാരണക്കാരുമാണ്. പരിക്കേറ്റവരെയെല്ലാം നൽഹാറിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമകാരികൾക്ക് കർശന ശിക്ഷ : അക്രമം നിയന്ത്രിക്കാൻ ഹരിയാന പൊലീസിന്‍റെ 30 യൂണിറ്റുകളും 20 അർധ സൈനിക വിഭാഗങ്ങളും വിന്യസിപ്പിച്ചിട്ടുണ്ട്. ഇതിൽ 14 യൂണിറ്റുകൾ നുഹിലും മൂന്ന് യൂണിറ്റുകൾ പൽവാലിലും രണ്ട് യൂണിറ്റുകൾ ഫരീദാബാദിലും ഒരു യൂണിറ്റ് ഗുരുഗ്രാമിലുമാണ് വിന്യസിപ്പിച്ചിട്ടുള്ളത്. അതേസമയം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നുഹ്‌ ആക്രമണത്തിൽ ഇതുവരെ 116 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

സംഘർഷം ഘോഷയാത്രയ്‌ക്ക് പിന്നാലെ : സുരക്ഷ ഏജൻസികൾ ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും സമാധാനവും സാഹോദര്യവും നിലനിർത്തണമെന്നും മുഖ്യമന്ത്രി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ജൂലൈ 31 നാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. വിശ്വഹിന്ദു പരിഷത്തിന്‍റെ ഘോഷയാത്രയ്‌ക്ക് നേരെ ഉണ്ടായ ആക്രമണമാണ് സ്ഥിതി രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേയ്‌ക്കെത്തിച്ചത്. ഇതിനിടെയാണ് സുരക്ഷ പ്രവർത്തനത്തിൽ ഏർപ്പെട്ട രണ്ട് ഹോം ഗാർഡുകൾ കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബത്തിന് ഗുരുഗ്രാം പൊലീസ് 57 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

also read : Haryana Violence| ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷം: ദു:ഖകരമെന്ന് പിണറായി വിജയൻ, അക്രമങ്ങള്‍ അവസാനിപ്പിക്കാൻ അഭ്യർഥിച്ച് ട്വീറ്റ്

ഇതിന് പുറമെ ഇന്നലെ ഗുരുഗ്രാമിലെ ഒരു ധാബയും(ആരാധനാലയം) അക്രമികൾ തകർത്തിരുന്നു. ഒരു പ്രത്യേക സമുദായക്കാർ തിങ്ങിപ്പാർക്കുന്ന ചേരിക്കും അക്രമികൾ തീയിട്ടു. സംസ്ഥാനത്തെ അക്രമങ്ങളിൽ 44 എഫ്‌ഐആറുകളാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. 20 അർധ സൈനിക വിഭാഗത്തിൽ നാല് സിആർപിഎഫ്‌, 12 ആർഎഎഫ്, രണ്ട് ഐടിബിപി, രണ്ട് ബിഎസ്‌എഫ് വിഭാഗങ്ങളാണ് ഉൾപ്പെടുന്നത്.

അതേസമയം ഗതാഗതത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. സോഷ്യൽ മീഡിയയിലെ തെറ്റായ വാർത്തകളിൽ വിശ്വസിക്കരുതെന്നും വിവരം നൽകേണ്ടവർക്ക് ഹെൽപ്പ് ലൈൻ നമ്പറായ 112 ൽ ബന്ധപ്പെടാമെന്നും ഗുരുഗ്രാം ക്രൈംബ്രാഞ്ച് എസ്‌പി വരുൺ ദാഹിയ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.