ETV Bharat / bharat

കൊവിഡ് വ്യാപനം; ഹരിയാനയിൽ പന്ത്രണ്ടാം ക്ലാസുക്കാർക്ക് ഇന്‍റേണൽ അസസ്‌മെന്‍റ്

author img

By

Published : Jun 3, 2021, 6:46 AM IST

പത്താം ക്ലാസ് പരീക്ഷയുടെ ഫലം ജൂൺ 15നകം പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

COVID-19: Haryana to conduct internal assessment for Class 12 state board  ഹരിയാന പന്ത്രണ്ടാം ക്ലാസ് പരീക്ഷ  ഹരിയാന പ്ലസ്‌ടു പരീക്ഷ  പ്ലസ്‌ടുക്കാർക്ക് ഇന്‍റേർണൽ അസസ്‌മെന്‍റ്  ഇന്‍റേർണൽ അസസ്‌മെന്‍റ്  ഹരിയാന വിദ്യാഭ്യാസ മന്ത്രി  കൻവർ പാൽ  കൊവിഡ് വ്യാപനം  ഹരിയാന  ഹരിയാന കൊവിഡ്  Haryana  Haryana covid  covid  Haryana internal assessment for Class 12  Haryana Class 12  Haryana Class 12 exam
ഹരിയാനയിൽ പന്ത്രണ്ടാം ക്ലാസുക്കാർക്ക് ഇന്‍റേർണൽ അസസ്‌മെന്‍റ്

ഛണ്ഡീഗഡ്: ഹരിയാനയിൽ പന്ത്രണ്ടാം ക്ലാസുക്കാർക്ക് ഇന്‍റേർണൽ അസസ്‌മെന്‍റ് നടത്തുമെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി കൻവർ പാൽ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ സംസ്ഥാന സർക്കാർ പാലിക്കുമെന്നും ഇന്‍റേണൽ അസസ്‌മെന്‍റിന്‍റെ അടിസ്ഥാനത്തിൽ ഫലം ഉടൻ പ്രഖ്യാപിക്കുമെന്നും ബുധനാഴ്‌ച അദ്ദേഹം അറിയിച്ചു.

പത്താം ക്ലാസ് പരീക്ഷയുടെ ഫലം ജൂൺ 15നകം പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ ഇപ്പോൾ പരീക്ഷ നടത്താൻ സാധിക്കില്ലെന്നും എന്നാൽ ഏതെങ്കിലും വിദ്യാർഥിക്ക് പരീക്ഷ എഴുതാൻ താൽപര്യം ഉണ്ടെങ്കിൽ അത്തരം വിദ്യാർഥികൾക്ക് സാഹചര്യം അനുകൂലമാകുമ്പോൾ പരീക്ഷ നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈ വർഷത്തെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു.

Also Read: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.