ചണ്ഡീഗഢ്: 24 മണിക്കൂറിനുള്ളിൽ ഹരിയാനയിൽ 10,491 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 60 രോഗികളാണ് മരിച്ചത്. സംസ്ഥാനത്ത് 5,104 പേർ കൊവിഡ് മുക്തരായി. ഹരിയാനയിലെ മൊത്തം കേസുകളുടെ എണ്ണം 4,13,334 ആണ്.
അതേസമയം, രാജ്യത്ത് കൊവിഡ് അതിരൂക്ഷമാവുകയാണ്. പുതുതായി 3,46,786 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ മാത്രമല്ല ദിനംപ്രതിയുള്ള മരണ നിരക്കിലും വര്‍ധനവുണ്ട്. 2,624 രോഗികളാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.