ചണ്ഡീഗഢ്: ഹരിയാനയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,197 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 42 രോഗികളാണ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. സംസ്ഥാനത്ത് നിലവിൽ 20,948 സജീവ കേസുകളുണ്ട്.
ഇതുവരെ ഹരിയാനയിൽ റിപ്പോർട്ട് ചെയ്‌ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,24,489 ആണ്. ഇതിൽ 2,01,250 ആളുകൾ കൊവിഡ് മുക്തരായെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.