ETV Bharat / bharat

ഉത്തരാഖണ്ഡില്‍ ഏറ്റുമുട്ടലിനിടെ ഹരിയാന പൊലീസ് ഓഫിസര്‍ കൊല്ലപ്പെട്ടു

കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പിന്തുടര്‍ന്ന് ഹരിദ്വാറിലെത്തിയ ഫരീദാബാദ് പൊലീസ് സംഘത്തിന് നേരെ പ്രതികളിലൊരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു

Uttarakhand's Haridwar  Haryana Police personnel died  Haryana cop dies in encounter with criminals in Haridwar  robbery case  Uttarakhand DGP Ashok Kumar  ഹരിദ്വാര്‍ ഏറ്റുമുട്ടല്‍ പൊലീസ് ഓഫിസര്‍ മരണം വാര്‍ത്ത  ഉത്തരാഖണ്ഡ് ഏറ്റുമുട്ടല്‍ പൊലീസ് ഓഫിസര്‍ മരണം വാര്‍ത്ത  ഉത്തരാഖണ്ഡ് ഏറ്റുമുട്ടല്‍ ഹരിയാന പൊലീസ് മരണം വാര്‍ത്ത  ഏറ്റുമുട്ടല്‍ പൊലീസ് മരണം വാര്‍ത്ത  ഉത്തരാഖണ്ഡ് ഡിജിപി വാര്‍ത്ത  ഹരിദ്വാര്‍ ഏറ്റുമുട്ടല്‍ വാര്‍ത്ത
ഉത്തരാഖണ്ഡില്‍ ഏറ്റുമുട്ടലിനിടെ ഹരിയാന പൊലീസ് ഓഫിസര്‍ കൊല്ലപ്പെട്ടു
author img

By

Published : Oct 1, 2021, 2:57 PM IST

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഒരു പൊലീസ് ഓഫിസര്‍ കൊല്ലപ്പെട്ടു. കവര്‍ച്ച കേസിലെ പ്രതികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം. ഹരിയാന പൊലീസ് ഓഫിസറാണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്‌ച രാത്രി 10 മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പിന്തുടര്‍ന്ന് ഹരിദ്വാറിലെത്തിയ ഫരീദാബാദ് പൊലീസ് സംഘത്തിന് നേരെ പ്രതികളിലൊരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും ഒരാള്‍ രക്ഷപ്പെട്ടുവെന്നും ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.

'ഹരിയാന പൊലീസ് ഹരിദ്വാറില്‍ എത്തുന്ന വിവരം അറിയിച്ചിരുന്നില്ല. അറസ്റ്റിനിടെ പ്രതികളിലൊരാള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഹരിയാന പൊലീസ് കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. രക്ഷപ്പെട്ട പ്രതിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്,' ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് ഉടന്‍ എത്തിച്ചേര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read: "എന്‍റെ ഭർത്താവിനെ 6 പൊലീസുകാർ മർദ്ദിച്ചു കൊന്നതാണ്": ഗൊരഖ്‌പൂരില്‍ കൊല്ലപ്പെട്ട മനിഷ് ഗുപ്‌തയുടെ ഭാര്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.