ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ശനിയാഴ്‌ച വൈകിട്ട് കൂടിക്കാഴ്‌ച നടത്തി.
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്‌ചയെന്നാണ് സൂചന. ഷായുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മുഖ്യമന്ത്രി ഹിസാറിലേക്ക് പോയെന്നും റിപ്പോർട്ടുകളുണ്ട്.
ചില രാഷ്ട്രീയ പാർട്ടികളും സംഘടനകളുമാണ് കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രക്ഷോഭത്തെ നയിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ചു. തുടർന്ന് പ്രതിഷേധിക്കുന്ന കർഷകരുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്‌ച ഉറപ്പ് നൽകി. ഡൽഹിയിലെ സിങ്കു, തിക്രി അതിർത്തികളിലാണ് കർഷകരിപ്പോൾ.