ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍ക്കൊപ്പം ശനിയാഴ്ച കൊവിഡ് അവലോകന യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. കൂടാതെ രാജ്യത്തെമ്പാടുമുള്ള എയിംസ് ആശുപത്രി അധികൃതരുമായും മന്ത്രി വെര്‍ച്വല്‍ മീറ്റിങ്ങില്‍ പങ്കെടുക്കും. നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്താനാണ് യോഗം വിളിക്കുന്നത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് രാജ്യത്തെ 54 ജില്ലകളില്‍ കഴിഞ്ഞ 7 ദിവസത്തിനുള്ളിലും, 44 ജില്ലകളില്‍ കഴിഞ്ഞ 28 ദിവസത്തിലും യാതൊരു കൊവിഡ് കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എയിംസ് ട്രോമ സെന്‍ററിൽ 70 കിടക്കകളും, ജാഗറിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 100 കിടക്കകളും കൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് രോഗത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. റെംഡെസിവിർ മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.