പൂനെ: ബംഗ്ലാദേശിന് എതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തുപോയത് ടീം ഇന്ത്യയ്ക്ക് ആശങ്ക. ഇന്ത്യ ബൗൾ ചെയ്യുന്നതിനിടെ മത്സരത്തിന്‍റെ ഒൻപതാം ഓവറിലാണ് ഹാർദികിന്‍റെ കണങ്കാലിന് പരിക്കേറ്റത്. ഇതേ തുടർന്ന് ഓവർ പൂർത്തിയാക്കാതെ ടീം ഫിസിയോയുടെ സഹായത്തോടെയാണ് ഹാർദിക് മൈതാനം വിട്ടത്. പിന്നീട് മൂന്ന് പന്ത് ശേഷിക്കെ വിരാട് കോലിയാണ് ഹാർദികിന്‍റെ ഓവർ പൂർത്തിയാക്കിയത്. ഹാർദിക് പാണ്ഡ്യയെ സ്‌കാനിംഗിനായി കൊണ്ടുപോയെന്നും സ്ഥിതിഗതികൾ വിലയിരുത്തിവരികയാണെന്നും ബിസിസിഐ എക്‌സില്‍ (മുമ്പ് ട്വിറ്റർ) അറിയിച്ചിട്ടുണ്ട്.
പാണ്ഡ്യ കളിച്ചില്ലെങ്കില്‍: ഹാർദിക് പരിക്കേറ്റ് പുറത്തിരുന്നാല്‍ ബാറ്റിങില്‍ ഏഴാം നമ്പറിൽ മികച്ച ഒരു താരത്തെയാണ് ഇന്ത്യയ്ക്ക് നഷ്‌ടമാകുക. അതോടൊപ്പം ഓപ്പണിങ് ബൗളിങില്‍ ബുംറയ്ക്കും സിറാജിനുമൊപ്പം ഹാർദിക്കിനും റോളുണ്ട്. ആദ്യ അഞ്ച് ഓവറിന് ശേഷം ഹാർദികിനെ കൊണ്ടുവന്നാണ് പല മത്സരങ്ങളിലും നായകൻ രോഹിത് ശർമ എതിർ ടീമിന്‍റെ വിക്കറ്റ് വീഴ്‌ത്തിയത്.
-
🚨 Update 🚨
— BCCI (@BCCI) October 19, 2023 " class="align-text-top noRightClick twitterSection" data="
Hardik Pandya's injury is being assessed at the moment and he is being taken for scans.
Follow the match ▶️ https://t.co/GpxgVtP2fb#CWC23 | #TeamIndia | #INDvBAN | #MeninBlue pic.twitter.com/wuKl75S1Lu
">🚨 Update 🚨
— BCCI (@BCCI) October 19, 2023
Hardik Pandya's injury is being assessed at the moment and he is being taken for scans.
Follow the match ▶️ https://t.co/GpxgVtP2fb#CWC23 | #TeamIndia | #INDvBAN | #MeninBlue pic.twitter.com/wuKl75S1Lu🚨 Update 🚨
— BCCI (@BCCI) October 19, 2023
Hardik Pandya's injury is being assessed at the moment and he is being taken for scans.
Follow the match ▶️ https://t.co/GpxgVtP2fb#CWC23 | #TeamIndia | #INDvBAN | #MeninBlue pic.twitter.com/wuKl75S1Lu
സീം ബൗളിങിന് ഏറെ സാധ്യതയുള്ള ധർമ്മശാലയിൽ ന്യൂസിലൻഡിനെതിരായ അടുത്ത മത്സരം കളിക്കാനിരിക്കുന്ന ഇന്ത്യയ്ക്ക് ഹാർദികിന്‍റെ പരിക്ക് വലിയ തലവേദന സൃഷ്‌ടിക്കുമെന്നുറപ്പാണ്. വിജയിച്ച ടീം കോമ്പിനേഷൻ മാറ്റാൻ ആലോചിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരെ കണ്ട ഇന്ത്യൻ ബൗളിംഗ് കോച്ച് പരാസ് മാംബ്രെ വ്യക്തമാക്കിയിരുന്നു.
ലോകകപ്പ് ടീമിലേക്കുള്ള സർപ്രൈസ് എൻട്രിയായ രവി ചന്ദ്രൻ അശ്വിൻ, മികച്ച ഫോമിലുള്ള മുഹമ്മദ് ഷമി, എക്‌സ് ഫാക്‌ടർ എന്ന് വിശേഷിപ്പിക്കുന്ന സൂര്യ കുമാർ യാദവ് എന്നിവർക്ക് അവസാന ഇലവനില്‍ അവസരം നല്‍കുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മാംബ്രെയുടെ പ്രതികരണം. ഹാർദിക് പാണ്ഡ്യ കളിക്കുന്നില്ലെങ്കില്‍ നിലവിലെ ടീമില്‍ അഴിച്ചുപണിയുണ്ടാകുമോ എന്നറിയാൻ ഒക്‌ടോബർ 22ന് ധർമശാലയില്‍ ന്യൂസിലൻഡിന് എതിരെ നടക്കുന്ന മത്സരം വരെ കാത്തിരിക്കണം.