ETV Bharat / bharat

VIDEO | കർണാടകയിൽ കത്തിയുമായെത്തി യുവതിയെ ആക്രമിക്കാൻ ശ്രമിച്ചു; ദൃശ്യങ്ങൾ പുറത്ത് - യുവാവ് ആക്രമിക്കാൻ ശ്രമിച്ചു

കർണാടയിലെ പുലികേശി നഗറിലാണ് കത്തിയുമായെത്തിയ യുവാവ് ആക്രമണത്തിന് ശ്രമിച്ചത്

Harassment by showing a dragger to a young woman in Bengaluru  Harassment by showing a dragger  Harassment  showing a dragger to a young woman in Bengaluru  കത്തികാട്ടി ആക്രമിക്കാൻ ശ്രമിച്ചു  യുവതിയെ കത്തികാട്ടി ആക്രമിക്കാൻ ശ്രമിച്ചു  കർണാടക വാർത്തകൾ  Bengaluru crime news  യുവതിയെ കത്തിയുമായെത്തി അക്രമിക്കാൻ ശ്രമം  കത്തിയുമായെത്തി യുവാവ് ആക്രമിക്കാൻ ശ്രമിച്ചു  യുവാവ് ആക്രമിക്കാൻ ശ്രമിച്ചു  സിസിടിവി ദൃശ്യങ്ങൾ
ആക്രമണം
author img

By

Published : May 16, 2023, 8:33 PM IST

ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ

ബെംഗളൂരു : കർണാടകയിൽ റോഡിലൂടെ നടക്കുകയായിരുന്ന യുവതിയെ കയ്യിൽ കത്തിയുമായെത്തിയ യുവാവ് ആക്രമിക്കാൻ ശ്രമിച്ചു. ഇന്നലെ പുലികേശി നഗറിലെ വിവേകാനന്ദ റെസിഡൻസിക്ക് സമീപമാണ് സംഭവം. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു. തനിയെ നടക്കുകയായിരുന്ന യുവതിയ്‌ക്ക് പിന്നാലെ കത്തിയുമായി യുവാവ് എത്തുകയായിരുന്നു.

യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ നോക്കിയ ശേഷമാണ് അക്രമണം നടത്താന്‍ ശ്രമിച്ചത്. ഇത് കണ്ടുകൊണ്ടുവന്ന മറ്റൊരു യുവതി, പെൺകുട്ടിയുടെ അടുത്തേക്ക് ഓടിയെത്തി. ഇതോടെ പ്രതി യുവതിയിൽ നിന്ന് പിടിവിടുകയും സംഭവ സ്ഥലത്ത് നിന്ന് പോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

നഗ്‌നരാക്കി പൂജയ്‌ക്കിരുത്തി പീഡിപ്പിച്ചു : കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ യുവതികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തുകയും പിന്നീട് പീഡനത്തിന് ഇരയാക്കുകയും ചെയ്‌ത സംഭവത്തില്‍ സ്‌ത്രീ ഉള്‍പ്പെടെയുള്ള സംഘത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ചിലക്കലൂരിപേട്ട് സ്വദേശിനി അരവിന്ദയ്‌ക്ക് കച്ചവടത്തില്‍ ചില നഷ്‌ടങ്ങള്‍ ഉണ്ടായതായും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട തടികൊണ്ട മണ്ഡലത്തിലെ പൊന്നേകല്ലുവില്‍ നിന്നുള്ള നാഗേശ്വര റാവുവിനോട് അരവിന്ദ ഇക്കാര്യം പറയുകയും ചെയ്‌തു.

മന്ത്രവാദവും പൂജകളും നടത്തുന്ന നാഗേശ്വര, കച്ചവടത്തിലെ നഷ്‌ടം തീര്‍ക്കാന്‍ ചില പൂജകള്‍ ചെയ്‌താല്‍ മതിയെന്ന് അരവിന്ദയെ ഉപദേശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതോടെ യുവതികളെ ഉപയോഗിച്ച് കൊണ്ടുള്ള പൂജ നടത്താന്‍ ഇരുവരും പദ്ധതിയിടുകയും തുടര്‍ന്ന് യുവതികള്‍ക്കായി നാഗേന്ദ്ര എന്നയാളെ അരവിന്ദയും നാഗേശ്വര റാവുവും സമീപിക്കുകയും ചെയ്‌തു.

പൂജയില്‍ യുവതികള്‍ നഗ്‌നരായി ഇരുന്നാല്‍ ഒരുലക്ഷം രൂപ നല്‍കാമെന്നും അരവിന്ദയും മന്ത്രവാദി നാഗേശ്വര റാവുവും നാഗേന്ദ്രയോട് പറഞ്ഞതായും പൊലീസ് കൂട്ടിച്ചേർത്തു. നാഗേന്ദ്രയും സുഹൃത്ത് സുരേഷും ചേര്‍ന്ന് നന്ദ്യാല ജില്ലയിലെ നിര്‍ധന കുടുംബത്തില്‍ നിന്നുള്ള രണ്ട് യുവതികളെ ഈ ആവശ്യത്തിനായി പിന്നീട് സമീപിക്കുകയായിരുന്നു.

also read : സ്‌ത്രീധനത്തെ ചൊല്ലി പീഡനം; ഭാര്യയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ശേഷം പണം വാഗ്‌ദാനം ചെയ്‌ത് പെൺകുട്ടികളെ അരവിന്ദയുടെ അടുത്ത് എത്തിച്ചു. അരവിന്ദ യുവതികളെ മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോകുകയും യുവതികളെ ഉപയോഗിച്ച് പൂജ നടത്തുകയും ചെയ്‌തു. പിന്നാലെ മന്ത്രവാദിയും കൂടെ ഉണ്ടായിരുന്നവരും ചേര്‍ന്ന് ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ലൈംഗികാതിക്രമം ഭയന്ന് സ്‌കൂളിൽ വരാതെ വിദ്യാർഥികൾ : ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിൽ ലൈംഗികാതിക്രമം ഭയന്ന് സ്‌കൂളിലേക്ക് വരാന്‍ പെണ്‍കുട്ടികള്‍ വിസമ്മതിക്കുന്നതായുള്ള വാർത്തയും പുറത്ത് വന്നിരുന്നു. 18ലധികം വിദ്യാര്‍ഥിനികള്‍ക്ക് നേരെ അധ്യാപകന്‍റെ ലൈംഗികാതിക്രമമുണ്ടായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ കൂട്ടത്തോടെ സ്‌കൂളിലേക്കെത്താതെയായത് എന്നാണ് വിവരം. സ്‌കൂളിലെ ശൗചാലയത്തില്‍ നിരവധി ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതേ തുടര്‍ന്ന് നിലവില്‍ സ്‌കൂളിലെ ഹാജര്‍നില 35 ശതമാനത്തില്‍ താഴെയായി.

also read : പത്തനംതിട്ടയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു; 2 പ്രതികള്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.