ETV Bharat / bharat

Hanuman Movie Promotions Starts : 'ഗണേശ ഭഗവാന്‍റെ അനുഗ്രഹത്തോടെ പ്രമോഷന്‍ ആരംഭിച്ചു' ; സംക്രാന്തി റിലീസായി ഹനുമാന്‍ - Hanuman promotions kickstarts

Prasanth Varma Hanuman wishes on Ganesh Chaturthi ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ആശംസകളുമായി സംവിധായകന്‍ പ്രശാന്ത് വര്‍മ. സിനിമയുടെ അപ്‌ഡേറ്റുകള്‍ ഉടന്‍ പുറത്തുവിടുമെന്നും സംവിധായകന്‍.

സംക്രാന്തി റിലീസായി ഹനുമാന്‍  ഹനുമാന്‍  ഹനുമാന്‍ സിനിമ  ഗണേശ ഭഗവാന്‍റെ അനുഗ്രഹത്തോടെ പ്രൊമോഷന്‍ ആരംഭിച്ചു  Hanuman movie promotions starts  Hanuman movie  Hanuman wishes on Ganesh Chaturthi  Prasanth Varma movie Hanuman  Hanuman promotions kickstarts  Teja Sajja movie Hanuman
Hanuman movie promotions starts
author img

By ETV Bharat Kerala Team

Published : Sep 18, 2023, 2:19 PM IST

Updated : Sep 18, 2023, 5:23 PM IST

പ്രശാന്ത് വര്‍മ (Prasanth Varma) സംവിധാനം ചെയ്യുന്ന പുതിയ തെലുഗു ചിത്രമാണ് 'ഹനുമാന്‍' (Hanuman). ഈ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍, ഗണേശ ചതുര്‍ത്ഥി ആശംസകളുമായി 'ഹനുമാന്‍' ടീം രംഗത്ത്.

സംവിധായകന്‍ പ്രശാന്ത് വര്‍മയാണ് ഫേസ്‌ബുക്കിലൂടെ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഗണേശ ഭഗവാന്‍റെ അനുഗ്രഹത്തോടെ സിനിമയുടെ പ്രമോഷന്‍ ആരംഭിച്ചതായും സംവിധായകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. 'ഹനുമാന്‍റെ' പുതിയ പോസ്‌റ്ററും പ്രശാന്ത് വര്‍മ പങ്കുവച്ചു (Hanuman Movie Promotions Starts).

'ഹനുമാൻ ടീം എല്ലാവർക്കും ഗണേശ ചതുർത്ഥി ആശംസകൾ നേരുന്നു. ഗണേശ ഭഗവാന്‍റെ അനുഗ്രഹത്തോടെ സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ ആരംഭിച്ചു. സംക്രാന്തി റിലീസായി 2024 ജനുവരി 12ന്, ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ 11 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. സിനിമയുമായി ബന്ധപ്പെട്ടുള്ള മറ്റ് അപ്‌ഡേറ്റുകള്‍ ഉടന്‍ പുറത്തുവിടും' - പ്രശാന്ത് വര്‍മ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

ഇന്ത്യന്‍ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സൂപ്പര്‍ ഹീറോകളെ കുറിച്ച് ഒരു സിനിമാറ്റിക് വേള്‍ഡ് നിര്‍മിക്കാനുള്ള ശ്രമമാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ ലക്ഷ്യമിടുന്നത്. ഇതിഹാസ രാമായണത്തിലെ ഹനുമാനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് സിനിമയിലെ നായകന്‍റെ കഥാപാത്രം. ഹനുമാന്‍റെ ശക്തികൾ ഉൾക്കൊള്ളുന്ന പുരാണത്തിന്‍റെ ഒരു നേർക്കാഴ്‌ച ആയിരിക്കും ചിത്രം.

'ഹനുമാന്‍' സിനിമയെ കുറിച്ച് സംവിധായകന്‍ പ്രശാന്ത് വര്‍മ മുമ്പൊരിക്കല്‍ പ്രതികരിച്ചിരുന്നു. 'എന്‍റെ മുൻ സിനിമകൾ കണ്ടാലും ചില പുരാണ പരാമർശങ്ങൾ നിങ്ങൾക്ക് കാണാം. പുരാണ കഥാപാത്രമായ ഹനുമാനെ കുറിച്ച് ആദ്യമായി ഞങ്ങൾ ഒരു മുഴുനീള ചിത്രം ചെയ്യുന്നു. ഒരുപാട് കഥാപാത്രങ്ങള്‍ ഉള്ളൊരു പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിക്കുകയാണ് ഞങ്ങൾ.' -പ്രശാന്ത് വര്‍മ പറഞ്ഞു.

'നേരത്തെ ആതിര എന്നൊരു ചിത്രം ഞങ്ങൾ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ കേന്ദ്രീകൃതമായ ഒരു സൂപ്പർ ഹീറോ സിനിമയും പ്ലാൻ ചെയ്യുന്നുണ്ട്. ഈ സിനിമകള്‍ എല്ലാം നമ്മുടെ പുരാണ കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ളതായിരിക്കും. എന്നാൽ അവ ആധുനിക കാലത്ത്, അതേ രീതികൾ വച്ച് തന്നെ ചിത്രീകരിക്കപ്പെടും. അത്തരം ചിത്രങ്ങളെ ചുറ്റിപ്പറ്റി ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടാകും. ഹനുമാന്‍, ഒരു തെലുഗു ചിത്രം മാത്രമല്ല, ഒരു അന്താരാഷ്ട്ര ചിത്രം കൂടിയാണ്. ഒരു പാൻ ഇന്ത്യന്‍ ചിത്രം മാത്രമല്ല, ഒരു പാൻ വേൾഡ് ചിത്രം കൂടിയാണ്' - ഹനുമാനെ കുറിച്ച് സംവിധായകന്‍ പ്രശാന്ത് വര്‍മ പ്രതികരിച്ചു.

തേജ സജ്ജയാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. തേജയെ കൂടാതെ വരലക്ഷ്‌മി ശരത് കുമാർ, വിനയ് റായ്, വെണ്ണല കിഷോർ, അമൃത അയ്യർ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തും.

പ്രൈം ഷോ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡി ആണ് നിര്‍മാണം. ദശരഥി ശിവേന്ദ്ര ഛായാഗ്രാഹണവും എസ്ബി രാജു തലാരി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഹരി ഗൗര, അനുദീപ് ദേവ്, കൃഷ്‌ണ സൗരഭ്, ജയ് കൃഷ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കിയത്.

Also Read: Hanuman Movie | പുരാണത്തിന്‍റെ ഒരു നേർക്കാഴ്‌ചയുമായി 'ഹനുമാന്‍'; റിലീസ് അടുത്ത വര്‍ഷം

കോസ്റ്റ്യൂംസ്‌ - ലങ്ക സന്തോഷി, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, ലൈൻ പ്രൊഡ്യൂസർ - വെങ്കട്ട് കുമാർ ജെട്ടി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - അസ്രിൻ റെഡ്ഡി, സ്‌റ്റില്‍സ് - വരാഹല മൂർത്തി, പബ്ലിസിറ്റി ഡിസൈൻസ് - അനന്ത് കാഞ്ചർള, ഡിജിറ്റൽ മാർക്കറ്റിംഗ് - ഹാഷ്‌ടാഗ് മീഡിയ, പിആര്‍ഒ - വംശി ശേഖർ.

Last Updated : Sep 18, 2023, 5:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.