ജിദ്ദ: ഹജ്ജ് കര്‍മം ഇന്ന് മുതൽ (ജൂലൈ 17) സൗദി അറേബ്യയിൽ ആരംഭിക്കും. ഈ വർഷത്തെ ഹജ്ജിന് സൗദിയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായി 60,000 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്.
ഇന്നും നാളെയുമായി ഇവർ മക്കയിലേക്ക് പ്രവേശിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 19നാണ് ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫാസമ്മേളനം. 20ന് സൗദിയിൽ ബലി പെരുന്നാൾ ആഘോഷിക്കും. കൊവിഡ് കാരണം രണ്ടാം തവണയാണ് തീർഥാടകരെ വെട്ടിക്കുറയ്ക്കുന്നത്.
also read:മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ; ജാഗ്രത നിർദേശവുമായി ഐസിഎംആർ
കഴിഞ്ഞവർഷം രാജ്യത്തെ 10,000 പേർക്ക് മാത്രമായിരുന്നു ഹജ്ജിന് അനുമതി. 2019ൽ 25 ലക്ഷത്തോളം പേർ പങ്കെടുത്തതിൽ 18 ലക്ഷത്തോളം വിദേശ തീർഥാടകരായിരുന്നു. ഇത്തവണ പതിനെട്ടിനും 65നും ഇടയിൽ പ്രായമുള്ള കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കാണ് ഹജ്ജിന് അനുമതി.
വാക്‌സിൻ ഒന്നാം ഡോസുമാത്രം സ്വീകരിച്ചവർക്ക് ബുക്കിങ്ങില്ലാതെ രണ്ടാം ഡോസ് നൽകും. ഹജ്ജ് പെർമിറ്റില്ലാത്തവർ പ്രവേശിക്കുന്നത് തടയാൻ പരിശോധന ശക്തമാക്കിയതായി സുരക്ഷാ വിഭാഗം അറിയിച്ചു.