ETV Bharat / bharat

ഹജ്ജ് തീർഥാടകർക്ക് ആശ്വാസം ; ചെലവിൽ ഒരു ലക്ഷം രൂപ വെട്ടിക്കുറച്ച് കേന്ദ്രം, ഇനി പ്രായപരിധി ഇല്ല - തീർഥാടന ചെലവിൽ കുറവ്

ഒരു ലക്ഷം രൂപയാണ് തീർഥാടന ചെലവിൽ വെട്ടിക്കുറച്ചത്. തീർഥാടകരുടെ പ്രായപരിധി 65 വയസ് എന്നത് സൗദി അറേബ്യ സർക്കാർ എടുത്തുമാറ്റിയെന്നും ഹജ്ജ് കമ്മിറ്റി

Haj pilgrimage expense reduced  Haj pilgrimage age limit no more  Haj  Haj pilgrimage  central government on Haj pilgrimage  national news  malayalam news  National Haj Committee  smrithi irani  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ഹജ്  ഹജ് തീർഥാടകർ  ദേശീയ ഹജ് കമ്മിറ്റി  സ്‌മൃതി ഇറാനി  തീർഥാടന ചെലവിൽ കുറവ്  ഹജ് കമ്മിറ്റി
ഹജ് തീർഥാടകർക്ക് ആശ്വാസ വാർത്ത, തീർഥാടന ചെലവിൽ ഒരു ലക്ഷം രൂപ കുറച്ചു, ഇനി പ്രായപരിധി ഇല്ല
author img

By

Published : Nov 13, 2022, 6:29 PM IST

ലഖ്‌നൗ : ഹജ്ജ് തീർഥാടനത്തിന്‍റെ അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ശനിയാഴ്‌ച ദേശീയ ഹജ്ജ് കമ്മിറ്റിയും സംസ്ഥാന കമ്മിറ്റി പ്രതിനിധികളുമായുള്ള യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഒരു ലക്ഷം രൂപയാണ് തീർഥാടന ചെലവിൽ നിന്ന് വെട്ടിക്കുറച്ചത്.

കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്‌മൃതി ഇറാനിയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിൽ ഹജ്ജ് തീർഥാടകരുടെ താൽപര്യം മുൻനിർത്തി പല സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടതായി ഉത്തർപ്രദേശ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ മൊഹ്‌സിൻ റാസ മാധ്യമങ്ങളോട് പറഞ്ഞു.

ഹജ്ജ് തീർഥാടകരുടെ പ്രായപരിധി 65 വയസ് എന്നത് എടുത്തുമാറ്റിയ സൗദി അറേബ്യ സർക്കാരിന്‍റെ തീരുമാനം യോഗത്തില്‍ റാസ അറിയിച്ചു. ഹജ്ജ് കമ്മിറ്റികളുടെ സഹായത്തോടെ രജിസ്‌ട്രേഷൻ നടപടികൾ വേഗത്തിലാക്കാൻ സൗകര്യമൊരുക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്‌ത്രീകളുടെ ഉന്നമനത്തിനായി ഹജ്ജ് ഹൗസ് ഉപയോഗിക്കും.

ഹജ്ജ് തീർഥാടകരായ വനിതകൾക്ക് യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി വനിത കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ഏറ്റവും കൂടുതൽ തീർഥാടകരുള്ള ഉത്തർപ്രദേശിന് കൂടുതൽ ക്വാട്ടയും കേന്ദ്രം അനുവദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.