ETV Bharat / bharat

ഗ്യാന്‍വാപി കേസ് : ഹര്‍ജികളില്‍ കൂടുതല്‍ വാദം മെയ്‌ 23 ന് - ഗ്യാന്‍വാപി കേസ്

സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കീഴ്‌ക്കോടതി വാദം കേള്‍ക്കല്‍ നീട്ടിവച്ചത്

gyanvapi case updates  gyanvapi case latest news  gyanvapi shringar case  ഗ്യാന്‍വാപി കേസ്  ഗ്യാന്‍വാപി ശൃംഖാര്‍ വിഷയം
ഗ്യാന്‍വാപി കേസ്: ഹര്‍ജികളില്‍ കൂടുതല്‍ വാദം മെയ്‌ 23 ന് കേള്‍ക്കും
author img

By

Published : May 19, 2022, 6:21 PM IST

വാരണാസി : ഗ്യാന്‍വാപി - ശൃംഖാര്‍ വിഷയം പരിഗണിക്കുന്ന വാരണാസി കോടതി കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് മെയ് 23 ലേക്ക് മാറ്റി. വെള്ളിയാഴ്‌ചവരെ വിഷയവുമായി മുന്നോട്ട് പോകരുതെന്ന സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് കേസില്‍ ഹിന്ദു വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. കേസിന്‍റെ ഭാഗമായി ഇരു കക്ഷികളും ഇന്ന് കോടതിയില്‍ തങ്ങളുടെ വാദങ്ങളും, എതിര്‍ വാദങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.

രണ്ട് കേസുകളാണ് ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ളത്. ശിവലിംഗം കണ്ടെത്തി എന്ന് പറയപ്പെടുന്ന സ്ഥലത്തിന്‍റെ കിഴക്ക് ഭാഗത്തായുള്ള ഭിത്തിയില്‍ ഇഷ്‌ടികയും കല്ലും ഉപയോഗിച്ച് മൂടിയ ഒരു അറയുണ്ടെന്ന് ചൂണ്ടിക്കാട്ടി രേഖ പഥക്, മഞ്ജു വ്യാസ്, സീത സാഹു എന്നിവരാണ് ഹിന്ദു സേനയ്‌ക്കായി കോടതിയില്‍ ചൊവ്വാഴ്‌ച ഹര്‍ജി സമര്‍പ്പിച്ചത്. സ്ഥലത്തെ കുളത്തിൽ നിന്ന് മത്സ്യം നീക്കം ചെയ്യണമെന്നും പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കണെന്നും ആവശ്യപ്പെട്ട് ജില്ല സർക്കാർ അഭിഭാഷകനായ മഹേന്ദ്ര പാണ്ഡെയാണ് മറ്റൊരു അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്.

Also read: ഗ്യാന്‍വാപി മസ്ജിദ് സര്‍വേ: ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി

ഈ കേസുകളിലായി സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം ബുധനാഴ്‌ച കേള്‍ക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ അഭിഭാഷകരുടെ പണിമുടക്കിനെ തുടര്‍ന്ന് കോടതിക്ക് വാദം കേള്‍ക്കാനായിരുന്നില്ല. ബനാറസ് ബാർ അസോസിയേഷനും സെൻട്രൽ ബാർ അസോസിയേഷനുമായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്‌തിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.