ETV Bharat / bharat

ഗ്യാന്‍വാപി കേസില്‍ മസ്‌ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളി; ഹിന്ദു ആരാധനാവകാശ വാദം അംഗീകരിച്ച് വാരണാസി കോടതി - ഗ്യാൻവാപി പള്ളി

ഗ്യാന്‍വാപി പള്ളിയില്‍ തങ്ങള്‍ക്ക് ആരാധനാവകാശം ലഭ്യമാക്കണമെന്ന് കാണിച്ച് അഞ്ച് ഹിന്ദു സ്‌ത്രീകള്‍ നല്‍കിയതാണ് കേസ്. ആരാധനാലയ നിയമം വകവെക്കാതെയാണ് കോടതി മസ്‌ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളിയത്

Gyanvapi case Hindu sides plea admitted  Gyanvapi case Varanasi court  Gyanvapi case  ഗ്യാന്‍വാപി  ആരാധനാലയ നിയമം  ഗ്യാന്‍വാപി മസ്‌ജിദ് കേസില്‍  Gyanwapi Masjid case  ഗ്യാൻവാപി പള്ളി  Gyanvapi masjid
ഗ്യാന്‍വാപി കേസില്‍ മസ്‌ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളി; ഹിന്ദു ആരാധനാവകാശ വാദം അംഗീകരിച്ച് വാരണാസി കോടതി
author img

By

Published : Sep 12, 2022, 3:35 PM IST

വാരണാസി: ഗ്യാന്‍വാപി മസ്‌ജിദ് കേസില്‍ അഞ്ജുമൻ ഇസ്‌ലാമിയ മസ്‌ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി വാരണാസി ജില്ല കോടതി. മസ്‌ജിദിൽ ആരാധനാവകാശം തേടിയുള്ള ഹ‍ർജികൾ നില നിൽക്കുന്നതാണെന്നും ഹർജിയിൽ വാദം കേൾക്കാവുന്നതാണെന്നും കോടതി വിധിച്ചു. അഞ്ച് ഹിന്ദു സ്‌ത്രീകളാണ് അരാധനാവകാശം തേടിയുള്ള ഹ‍ർജികൾ നല്‍കിയത്. ഈ ഹർജിയെ എതിര്‍ത്ത് മസ്‌ജിദ് കമ്മിറ്റി നൽകിയ ഹർജിയിലാണ് കോടതി വിധി.

ALSO READ| ഗ്യാന്‍വാപി കേസ് : വാരണാസി കോടതി ഇന്ന് വിധി പ്രഖ്യാപിക്കും ; ജില്ലയില്‍ കനത്ത സുരക്ഷ

ഈ കേസ് സംബന്ധിച്ചുള്ള അടുത്ത വാദം സെപ്റ്റംബർ 22ന് നടക്കും. ജില്ല ജഡ്‌ജി എകെ വിശ്വേഷിന്‍റെ സിംഗിൾ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. ആരാധനാലയ നിയമത്തിലെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. നിത്യാരാധന വേണമെന്ന ആവശ്യത്തിൽ തുടർവാദം നടക്കുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

കാശി വിശ്വനാഥ് ക്ഷേത്രത്തിനോട് ചേർന്നാണ് ഗ്യാൻവാപി പള്ളി സ്ഥിതിചെയ്യുന്നത്. ഇവിടെ നിത്യാരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു സ്‌ത്രീകള്‍ കോടതിയെ സമീപിച്ചത്. ആദ്യം സിവിൽ കോടതിയില്‍ എത്തിയ ഹർജി പിന്നീട് സുപ്രീം കോടതി ഇടപെട്ടതിനെ തുടര്‍ന്ന് വാരണാസി ജില്ല കോടതിയിലേക്ക് വിടുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.