ETV Bharat / bharat

ഗ്യാൻവാപി ഹർജികളിൽ വാരണാസി ജില്ല കോടതി തീരുമാനം ചൊവ്വാഴ്‌ച

ഹിന്ദു- മുസ്ലിം വിഭാഗങ്ങളുടെ വാദം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം

author img

By

Published : May 23, 2022, 7:29 PM IST

Gyanvapi case  ഗ്യാൻവ്യാപി കേസ്  ഗ്യാൻവ്യാപി ഹർജികളിൽ വാദം  ഗ്യാൻവ്യാപി വാരാണാസി ജില്ല കോടതി തീരുമാനം ചെവ്വാഴ്‌ച  Gyanvapi case updation
ഗ്യാൻവ്യാപി

വാരണാസി : ഗ്യാൻവാപി കേസിൽ ആദ്യം ഏത് ഹർജി പരിഗണിക്കണമെന്ന് വാരണാസി ജില്ല കോടതി ചൊവ്വാഴ്‌ച ( 24.05.2022 ) തീരുമാനിക്കും. ഹിന്ദു വിഭാഗം അഭിഭാഷകനാണ് ഈ കാര്യം അറിയിച്ചത്. മാധ്യമങ്ങള്‍ക്ക് കോടതിക്ക് ഉളളില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു

ഹിന്ദു- മുസ്ലിം വിഭാഗങ്ങളുടെ വാദം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം. ജില്ല ജഡ്‌ജി എ.കെ വിശ്വേഷാണ് കേസിൽ വാദം കേള്‍ക്കുന്നത്. സര്‍വേ റിപ്പോര്‍ട്ടിന്മേല്‍ വാദം കേള്‍ക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജി നിലനില്‍ക്കില്ല എന്നതില്‍ വാദം കേള്‍ക്കണമെന്ന് മസ്‌ജിദ് കമ്മിറ്റിയും വാദിക്കുന്നു. അതേസമയം തര്‍ക്ക പ്രദേശത്ത് പൂജ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാശി വിശ്വനാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരി ഡോ. കുൽപതി തിവാരിയും കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

ഹിന്ദുക്കളും മുസ്ലിങ്ങളും ആരാധനാവകാശം ഉന്നയിക്കുന്ന കാശിയിലെ ഗ്യാൻവാപി പള്ളിയില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറന്‍ മതിലിനോടുചേര്‍ന്നുള്ള ശൃംഗര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്‌ത്രീകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സര്‍വേയ്ക്കും വീഡിയോ ചിത്രീകരണത്തിനും വാരണാസി കോടതിയുടെ അനുമതി.

അഭിഭാഷക കമ്മിഷന്‍റെ നേതൃത്വത്തില്‍ മേയ് ആറിന് തുടങ്ങിയ സര്‍വേയ്ക്കിടെ പള്ളിയിലെ കുളത്തില്‍നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന് അഭിഭാഷകനായ വിഷ്‌ണു ജയിന്‍ അവകാശപ്പെട്ടിരുന്നു. പ്രാര്‍ഥനയ്ക്ക് മുമ്പ് വിശ്വാസികള്‍ ശുദ്ധി നടത്തുന്ന കുളത്തിലെ വെള്ളം തിങ്കളാഴ്‌ച രാവിലെ വറ്റിച്ചപ്പോള്‍ 12 അടി ഉയരമുള്ള ശിവലിംഗം കണ്ടെടുത്തുവെന്നാണ് ഹിന്ദു സ്ത്രീകളുടെ അഭിഭാഷകനായ സുഭാഷ് നന്ദന്‍ ചതുര്‍വേദിയും അവകാശപ്പെട്ടത്.

അതേസമയം കുളത്തില്‍നിന്ന് ലഭിച്ചത് ശിവലിംഗം അല്ലെന്നാണ് എതിര്‍ഭാഗം അഭിഭാഷകന്‍റെ വാദം. ഹർജികളിൽ വാദം കേട്ട സുപ്രീംകോടതിയാണ് കേസിലെ എല്ലാ ഹർജികളും ജില്ല കോടതിയിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. ഹർജിയിൽ തീരുമാനമുണ്ടാകുന്നത് വരെ ശിവലിംഗം കണ്ടെത്തിയതായി പറയപ്പെടുന്ന പ്രദേശം സംരക്ഷിക്കാനും മുസ്ലിങ്ങള്‍ക്ക് പള്ളി പരിസരത്ത് നമസ്‌കരിക്കാനും അനുമതി നൽകുന്ന മെയ് 17ലെ ഇടക്കാല ഉത്തരവ് തുടരട്ടെയെന്നും കോടതി പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.