കൊല്‍ക്കത്ത: ഗുവാഹത്തി-ബിക്കാനീർ എക്‌സ്‌പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരണം 9 ആയി. പശ്ചിമ ബംഗാളിലെ മെയ്‌നാഗുരിയിലെ ദോമോഹാനിക്ക് സമീപത്താണ് പാളം തെറ്റിയത്. ഇന്ന് (13.01.22) വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
അപകടത്തിൽ 12 ബോഗികൾ പാളം തെറ്റി. 36 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അതേസമയം ഗുവാഹത്തി-ബിക്കാനീർ എക്‌സ്‌പ്രസ് പാളം തെറ്റിയ സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.
അപകടത്തിൽപ്പെട്ട 12 ബോഗികളിൽ ഏഴെണ്ണത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അറിയിച്ചു. അപകടസമയത്ത് ട്രെയിനിന്‍റെ വേഗത മണിക്കൂറിൽ ഏകദേശം 50 കിലോമീറ്ററായിരുന്നുവെന്ന് റെയില്‍വേ അധികൃതർ പറഞ്ഞു.
ALSO READ: ജമ്മു കശ്‌മീരിൽ തീപിടിത്തത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു