ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍(Gurugram) 22 കാരിയായ യുവതിയെ കൊലപ്പെടുത്തി മാതാപിതാക്കളും സഹോദരനും. സുർഹേതി ഗ്രാമവാസിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്ന(Suspected honor killing) കേസിൽ പ്രതികളായ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
അഞ്ജലിയുടെ അച്ഛൻ കുൽദീപ് (44), അമ്മ റിങ്കി (42), സഹോദരൻ കുനാൽ (20) എന്നിവരാണ് അറസ്റ്റിലായത്. തങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി മറ്റൊരു ജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിനാണ് അഞ്ജലിയെ മാതാപിതാക്കളും സഹോദരനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവത്തില്‍ മൂവരെയും വെള്ളിയാഴ്‌ച (ഓഗസ്റ്റ് 18) ജജ്ജാർ ജില്ലയിലെ അവരുടെ ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്യുകയും രണ്ട് ദിവസത്തെ കസ്റ്റഡിയിൽ അയക്കുകയും ചെയ്‌തതായി പൊലീസ്(Police) അറിയിച്ചു.
അഞ്ജലിയുടെ ഭർത്താവ് സന്ദീപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് അഞ്ജലി ഒരു പബ്ബിൽ ജോലി ചെയ്‌തുവരുന്ന സന്ദീപിനെ വിവാഹം കഴിക്കുന്നത്. തുടർന്ന് സെക്‌ടർ 102ലെ വാടക ഫ്‌ളാറ്റിൽ താമസിച്ച് വരികയായിരുന്നു ഇവർ.
എന്നാൽ വ്യാഴാഴ്‌ച താൻ വീട്ടിലില്ലാത്ത സമയത്ത് മാതാപിതാക്കളും സഹോദരനും ചേർന്ന് അഞ്ജലിയെ കൊലപ്പെടുത്തി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു എന്ന് സന്ദീപ് നൽകിയ പരാതിയിൽ പറയുന്നു. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെ, സന്ദീപിന്‍റെ സുഹൃത്ത് വിളിച്ച് അഞ്ജലി മരിച്ചുവെന്നും കുടുംബാംഗങ്ങൾ അന്ത്യകർമങ്ങൾ ഗ്രാമമായ സുർഹേതിയിൽ നടത്തുകയാണെന്നും പറയുകയായിരുന്നു. വിവരമറിഞ്ഞ് ഫ്‌ളാറ്റിൽ എത്തിയപ്പോൾ പൂട്ടിയിട്ടിരിക്കുന്നതായാണ് കണ്ടതെന്നും സന്ദീപ് പറയുന്നു.
അഞ്ജലിയെ അവളുടെ അച്ഛനും അമ്മയും സഹോദരനും സഹോദരന്‍റെ ഭാര്യയും ചേർന്ന് കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചതായും പരാതിയിൽ പറയുന്നു. അതേസമയം വ്യാഴാഴ്‌ച വൈകുന്നേരം രാജേന്ദ്ര പാർക്ക് പൊലീസ് ആണ് സംഭവത്തില്‍ കേസെടുത്തത്. ഐപിസി സെക്ഷൻ 302 (കൊലപാതകം), 201 (തെളിവ് മറയ്‌ക്കൽ), 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരമാണ് നാല് പ്രതികൾക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു.
പ്രണയബന്ധത്തില്‍ എതിര്‍പ്പ്, സഹോദരിയെ കൊലപ്പെടുത്തിയ സഹോദരന്‍ പിടിയില്‍: പ്രണയം അംഗീകരിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് സഹോദരിയെ കൊലപ്പെടുത്തി സഹോദരന്‍. ആസിഫ എന്ന 18കാരിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍ പ്രദേശിലെ ബരാബങ്കി ഫത്തേപൂരില്‍ വെള്ളിയാഴ്‌ച (ജൂലൈ 21) നടന്ന സംഭവത്തില്‍ പ്രതി മുഹമ്മദ് റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഫത്തേപൂരിലെ മിത്വാര ഗ്രാമവാസികളാണിവര്‍.
ഇരുവരുടെയും വീടിന് സമീപം വച്ചാണ് കൊലപാതകം നടന്നത്. വീട്ടില്‍ വച്ചുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. അറുത്തെടുത്ത പെണ്‍കുട്ടിയുടെ തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് പ്രതി പോകുന്നതിനിടെ ഗ്രാമവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഇയാളില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കഠാര അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട ആസിഫ ജാന്‍ മുഹമ്മദ് എന്ന ആളുമായി പ്രണയത്തിലായിരുന്നു. ജാന്‍ മുഹമ്മദിനെ വിവാഹം കഴിക്കണമെന്നും ആസിഫ അറിയിച്ചിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തിരുന്നു.
READ MORE: Murder | പ്രണയബന്ധത്തില്‍ എതിര്‍പ്പ്, സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സഹോദരന്‍ പിടിയില്‍