ഗുരുഗ്രാം : ഭാര്യയില്‍ നിന്നും പണം തട്ടാന്‍ ഭര്‍ത്താവ് നടത്തിയ 'നാടകം' പൊളിച്ച് പൊലീസ്. തന്നെ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യമായി രണ്ട് ലക്ഷം ആവശ്യപ്പെട്ടെന്നും പറഞ്ഞ് ഹരിയാന ഗുരുഗ്രാം സ്വദേശി അനൂപ് യാദവ് ഭാര്യയ്‌ക്ക് മൊബൈൽ ഫോണിൽ സന്ദേശമയച്ചു. ഇതുകണ്ട് ഭീതിയിലായ യുവതി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ കേസാണെന്ന് പൊലീസ് കണ്ടെത്തിയത്.
ഭാര്യയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷൻ 364 എ പ്രകാരം സെക്‌ടര്‍ 29 - പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഡാറ്റ ഉപയോഗിച്ച് തിരച്ചില്‍ നടത്തി. മണിക്കൂറുകള്‍ക്കുശേഷം മനേസറിലെ ഐ.എം.ടി ചൗക്കിൽ നിന്ന് അനൂപിനെ കണ്ടെത്തി. സംഭവത്തില്‍ സംശയം തോന്നിയ പൊലീസ്, യുവാവിനെ വിശദമായി ചോദ്യംചെയ്‌തു.
ASLO READ: കൗമാരക്കാരിൽ ആദ്യദിനം 40 ലക്ഷത്തിലധികം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ
തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചതാണെന്നും ഇയാള്‍ വെളിപ്പെടുത്തി. കടം വീട്ടാനാണ് നാടകം കളിച്ചതെന്ന് യുവാവ് പറഞ്ഞതായും എസ്.എച്ച്.ഒ അനിൽകുമാർ പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും തെറ്റായ വിവരങ്ങൾ നൽകിയതിനും അനൂപിനെതിരെ തുടര്‍ നിയമ നടപടി സ്വീകരിക്കുമെന്നും എസ്.എച്ച്.ഒ മാധ്യമങ്ങളോട് വ്യക്തമാക്കി.