ETV Bharat / bharat

Haryana violence | ഗുരുഗ്രാം, നുഹ് അക്രമം ; 176 പേര്‍ അറസ്റ്റില്‍, രജിസ്റ്റര്‍ ചെയ്‌തത് 93 എഫ്‌ഐആറുകള്‍

author img

By

Published : Aug 4, 2023, 2:06 PM IST

ജൂലൈ 31നാണ് ഹരിയാനയിലെ ഗുരുഗ്രാമിലും നുഹിലും രണ്ട് ഹോം ഗാർഡുകൾ ഉൾപ്പടെ ആറ് പേരുടെ മരണത്തിനിടയാക്കിയ സംഭവം നടന്നത്

Gurugram and Nuh violence arrest  Gurugram and Nuh violence  Gurugram  Nuh  Haryana violence  ഗുരുഗ്രാം  നുഹ് അക്രമം  നുഹ്  ഹരിയാന
Gurugram and Nuh violence arrest

ഗുരുഗ്രാം (ഹരിയാന) : ജൂലൈ 31ന് നുഹിലും ഗുരുഗ്രാമിലും രണ്ട് ഹോം ഗാർഡുകൾ ഉൾപ്പടെ ആറ് പേരുടെ മരണത്തിനിടയാക്കിയ അക്രമസംഭവങ്ങളില്‍ 176 പേരെ അറസ്റ്റ് ചെയ്‌ത് ഹരിയാന പൊലീസ്. നുഹിൽ 46, ഫരീദാബാദിൽ മൂന്ന്, ഗുരുഗ്രാമിൽ 23, രേവാരിയിൽ മൂന്ന്, പൽവാളിൽ 18 എന്നിങ്ങനെ ആകെ 93 എഫ്‌ഐആറുകൾ സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നുഹ്, പൽവാൽ, ഫരീദാബാദ്, മനേസർ, സോഹ്ന, പട്ടൗഡി എന്നിവിടങ്ങളിൽ ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതായി ഹരിയാന സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.

നുഹിലും ഗുരുഗ്രാമിലും അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഹരിയാന സർക്കാർ നടപടി ആരംഭിക്കുകയും 250 ഓളം വസ്‌തുവകകൾ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തുകയും ചെയ്‌തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അക്രമ ബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ കുടിയേറുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്ത് സംഭവിക്കുമെന്ന ഭയത്തിലാണ് ഇപ്പോള്‍ തങ്ങള്‍ കഴിയുന്നത് എന്ന് കുടിയേറിയവർ പറയുന്നു.

നുഹിലെ അക്രമത്തിന് ശേഷം ഗുരുഗ്രാമിൽ നിന്ന് മുസ്‌ലിം കുടുംബങ്ങൾ പലായനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഷീറ്റ്‌ല കോളനി, ന്യൂ പാലം വിഹാർ, ബാദ്‌ഷാപൂർ എന്നിവയുൾപ്പടെയുള്ള ചേരി പ്രദേശങ്ങളിൽ താമസിക്കുന്ന മുസ്‌ലിം കുടുംബങ്ങൾ അവിടങ്ങളില്‍ നിന്നും മാറി. പ്രദേശങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ ബാർബർ ഷോപ്പുകളും ടയർ പഞ്ചർ ഷോപ്പുകളും ഉൾപ്പടെ മിക്ക കടകളും അടഞ്ഞുകിടക്കുകയാണ്. നഗരത്തിൽ ക്യാബുകൾ, ഓട്ടോകൾ, ഇ-റിക്ഷകൾ എന്നിവയുടെ എണ്ണവും കുറഞ്ഞു.

ജുമുഅ നമസ്‌കാരം പള്ളിയില്‍ നടക്കില്ല : മുസ്‌ലിം ഏക്‌താ മഞ്ചിന്‍റെ പ്രവര്‍ത്തകര്‍ പറയുന്നതനുസരിച്ച് വിവിധ മേഖലകളില്‍ കഴിയുന്ന മുസ്‌ലിങ്ങളില്‍ 50 ശതമാനം പേരും ഗുരുഗ്രാമില്‍ നിന്ന് കുടിയേറിയവരാണ്. അതേസമയം ജനങ്ങളോട് പാലായനം ചെയ്യരുത് എന്നാണ് ജില്ല ഭരണകൂടവും പൊലീസും നല്‍കുന്ന നിര്‍ദേശം. ഗുരുഗ്രാമിലെയും നുഹിലെയും സ്ഥിതി സാധാരണ നിലയിലാണെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.

എന്നാല്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ ഗുരുഗ്രാമിലെയും നുഹിലെയും മുസ്‌ലിങ്ങള്‍ വെള്ളിയാഴ്‌ചയിലെ ജുമുഅ നമസ്‌കാരം പൊതു സ്ഥലത്തോ പള്ളികളിലോ നടത്തില്ലെന്ന് സമുദായ അംഗങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം അക്രമം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം ഹരിയാന സർക്കാർ നുഹ് പൊലീസ് സൂപ്രണ്ട് (എസ്‌പി) വരുൺ സിംഗ്ലയെ ജില്ലയിൽ നിന്ന് സ്ഥലം മാറ്റി. ഭിവാനിയിലാണ് വരുണ്‍ സിംഗ്ലയെ നിയമിച്ചത്. ഐപിഎസ് ഓഫിസർ നരേന്ദർ ബിജാർനിയ്‌ക്കാണ് നുഹിലെ ചുമതല.

Also Read : Haryana violence| മരണം 5 ആയി ഉയർന്നു, നുഹ് ജില്ലയിൽ കർഫ്യൂ, ബോർഡ് പരീക്ഷകൾ റദ്ദാക്കി, സ്ഥിതി നിയന്ത്രണവിധേയം

അക്രമം വ്യാപിച്ച പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ദ്രുതകർമ സേനയെ സ്ഥലത്ത് വിന്യസിച്ചു. അക്രമത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് ഉറപ്പ് നൽകി. അതിനിടെ ഹരിയാനയിലെ പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്‍റെ രാജി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.