ETV Bharat / bharat

മഹാരാഷ്‌ട്രയിലെ ഗുരുദ്വാരയില്‍ സംഘര്‍ഷം; പൊലീസുകാര്‍ക്ക് പരിക്ക്

കൊവിഡ് പശ്ചാത്തലത്തില്‍ ഹോല മൊഹല്ല ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമെന്ന് പൊലീസ്

author img

By

Published : Mar 30, 2021, 4:17 AM IST

നന്ദദ് സംഘര്‍ഷം വാര്‍ത്ത ഗുരുദ്വാര സംഘര്‍ഷം വാര്‍ത്ത nandad conflict news gurudwara conflict news
ഗുരുദ്വാര സംഘര്‍ഷം

മുബൈ: മഹാരാഷ്‌ട്രയിലെ ഗുരുദ്വാരയിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. നന്ദദ് ജില്ലയിലെ ഗുരുദ്വാരയിലാണ് സംഭവം. കൊവിഡ് പശ്ചാത്തലത്തില്‍ ഹോല മൊഹല്ല ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമെന്ന് പൊലീസ് പറഞ്ഞു.

  • Maharashtra: 4 Police personnel injured after some Sikh youth broke gates of Gurudwara in Nanded & allegedly attacked them. SP says, 'Permission for Hola Mohalla wasn't granted due to #COVID19. Gurudwara committee was informed & they'd said that they would do it inside Gurudwara" pic.twitter.com/clOBTQBb9F

    — ANI (@ANI) March 29, 2021 " class="align-text-top noRightClick twitterSection" data=" ">

പൊലീസ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആഘോഷ പരിപാടി ഗുരുദ്വാരക്കുള്ളിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ 400 ഓളം യുവാക്കള്‍ ഗുരുദ്വാരയുടെ ഗെയിറ്റ് തള്ളി തുറന്ന് പുറത്തേക്ക് വരുകയായിരുന്നു. സംഭവത്തില്‍ പൊലീസ് വാഹനത്തിന് ഉള്‍പ്പെടെ കേടുപാട് സംഭവിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ലോകമെമ്പാടുമുള്ള സിക്കുമത വിശ്വാസികള്‍ ആചരിക്കുന്ന മൂന്ന് ദിവസത്തെ ആഘോഷപരിപാടിയാണ് ഹോല മൊഹല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.