ETV Bharat / bharat

ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് നെറ്റ്‌ഫ്ലിക്‌സില്‍; സ്‌ക്രീനിങില്‍ ദുല്‍ഖറും അമാലുവും - രാജ്‌കുമാര്‍ റാവു

ഗണ്‍സ്‌ ആന്‍ഡ് ഗുലാബ്‌സിന്‍റെ മുംബൈയില്‍ നടന്ന പ്രത്യേക സ്‌ക്രീനിങില്‍ പങ്കെടുത്ത് ദുല്‍ഖര്‍ സല്‍മാനും രാജ്‌കുമാര്‍ റാവുവും സീരീസിലെ മറ്റ് കഥാപാത്രങ്ങളും അണിയറപ്രവര്‍ത്തകരും...

Guns and Gulaabs on Netflix  Guns and Gulaabs  Dulquer Salmaan attends with wife Amaal  Dulquer Salmaan  Amaal  ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് നെറ്റ്‌ഫ്ലിക്‌സില്‍  ദുല്‍ഖറും ഭാര്യ അമാലുവും  ദുല്‍ഖര്‍ സല്‍മാനും രാജ്‌കുമാര്‍ റാവുവും  ദുല്‍ഖര്‍  ദുല്‍ഖര്‍ സല്‍മാന്‍  രാജ്‌കുമാര്‍ റാവു  ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്‌
ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് നെറ്റ്‌ഫ്ലിക്‌സില്‍; പ്രത്യേക സ്‌ക്രീനിംഗില്‍ പങ്കെടുത്ത് ദുല്‍ഖറും ഭാര്യ അമാലുവും
author img

By

Published : Aug 17, 2023, 11:29 AM IST

പ്രേക്ഷകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ (Dulquer Salmaan) ബോളിവുഡ് നെറ്റ്‌ഫ്ലിക്‌സ് സീരീസ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്‌' (Guns and Gulaabs) നെറ്റ്‌ഫ്ലിക്‌സില്‍ റിലീസിനൊരുങ്ങുന്നു. നെറ്റ്‌ഫ്ലിക്‌സിലൂടെ ഇന്നാണ് (ഓഗസ്‌റ്റ് 18) സീരീസ് റിലീസിനെത്തുക.

നെറ്റ്‌ഫ്ലിക്‌സ് റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം മുംബൈയില്‍ വെബ്‌ സീരീസിന്‍റെ പ്രത്യേക സ്‌ക്രീനിങ് നടത്തിയിരുന്നു. സീരീസിലെ അഭിനേതാക്കള്‍, അണിയറപ്രവർത്തകര്‍, സിനിമ മേഖലയിലെ മറ്റ് നിരവധി പ്രമുഖ താരങ്ങള്‍ എന്നിവര്‍ സ്‌ക്രീനിങില്‍ പങ്കെടുത്തു.

പ്രശസ്‌ത സംവിധായകരായ രാജും ഡികെയും ചേർന്നാണ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്‌' സീരീസിന്‍റെ സംവിധാനം. 1990 കളുടെ പശ്ചാത്തലത്തിൽ ഒരു കോമഡി ത്രില്ലര്‍ സീരീസായാണ് സംവിധായകര്‍ 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്‌' ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാൻ, രാജ്‌കുമാർ റാവു (Rajkummar Rao), ഗുൽഷൻ ദേവയ്യ (Gulshan Devaiah), ആദർശ് ഗൗരവ് (Adarsh Gourav) തുടങ്ങി വന്‍ താരനിരയാണ് സീരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read: 'എല്ലാ സ്നേഹത്തിനും വളരെ നന്ദി'; ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്‌ ട്രെയിലറിന് 3 കോടിയിലധികം കാഴ്‌ചക്കാര്‍, പോസ്റ്റുമായി ദുല്‍ഖര്‍

പാന്‍ ഇന്ത്യന്‍ സ്‌റ്റാര്‍ ദുൽഖർ സൽമാന്‍റെ ഒടിടി അരങ്ങേറ്റം കൂടിയാണ് 'ഗണ്‍സ്‌ ആന്‍ഡ് ഗുലാബ്‌സ്‌'. നെറ്റ്‌ഫ്ലിക്‌സ് സീരീസിന്‍റെ ഗ്രാന്‍ഡ് സ്‌ക്രീനിംഗ് ഇവന്‍റില്‍ തന്‍റെ സുന്ദരിയായ ഭാര്യ അമാല്‍ സൂഫിയയ്‌ക്കൊപ്പമാണ് ദുല്‍ഖര്‍ എത്തിയത്. റെട്രോ പ്രിന്‍റഡ് ഷർട്ടും വെള്ള നിറമുള്ള പാരലല്‍ ട്രൗസറും ധരിച്ച് സ്‌റ്റൈലായാണ് ദുല്‍ഖര്‍ സ്‌ക്രീനിംഗില്‍ എത്തിയത്.

90കളിലെ ടിന്‍റഡ് സണ്‍ ഗ്ലാസും, സില്‍വര്‍ നെക്‌ളേസും, ബീജ് ഷൂസും കൂടിയായപ്പോള്‍ ദുല്‍ഖറുടെ ലുക്കിനെ അതിഗംഭീരമാക്കി. അതേസമയം പച്ചയും കറുപ്പും ഇടകലര്‍ന്ന പ്രിന്‍റഡ് ഔട്ട്ഫിറ്റില്‍ അതി സുന്ദരിയായാണ് അമാലു സ്‌ക്രീനിങിനെത്തിയത്.

റെട്രോ വൈബിലാണ് രാജ്‌കുമാര്‍ റാവു സ്‌ക്രീനിങ് ഇവന്‍റില്‍ പ്രത്യക്ഷപ്പെട്ടത്. കറുത്ത ജാക്കറ്റില്‍ വെള്ള നിറമുള്ള പ്രിന്‍റഡ് വര്‍ക്കുകളോട് കൂടിയ ഔട്ട്ഫിറ്റാണ് താരം ധരിച്ചിരുന്നത്. കറുത്ത നിറമുള്ള ഹൈ നെക്ക് ടീ ഷർട്ടും, അതിന് അനുയോജ്യമായ മാച്ചിങ് ട്രൗസറും, ഒരു ജോടി കറുത്ത ഷൂസും രാജ്‌കുമാര്‍ റാവു ധരിച്ചിരുന്നു.

കൂടാതെ 'ഗൺസ് ആൻഡ് ഗുലാബ്‌സി'ലെ മറ്റ് അംഗങ്ങളും സ്‌ക്രീനിങില്‍ പങ്കെടുത്തിരുന്നു. വെള്ള നിറമുള്ള ഷര്‍ട്ടും, ബ്രൗണ്‍ സ്യൂട്ടും ധരിച്ച് ആദര്‍ശ് ഗൗരവ്, ചുവന്ന നെറ്റ് സാരിയില്‍ ശ്രേയ ധന്വന്തരി, സംവിധായകര്‍ രാജ് നിദിമോരു, കൃഷ്‌ണ ഡികെ, ബാബിൽ ഖാൻ, ഹുമ ഖുറേഷി, ഇഷാൻ ഖട്ടർ തുടങ്ങി നിരവധി പേര്‍ 'ഗൺസ് ആൻഡ് ഗുലാബ്‌സ്' പ്രത്യേക സ്‌ക്രീനിംഗ് ഇവന്‍റിൽ പങ്കെടുത്തു. അതേസമയം ഗുൽഷൻ ദേവയ്യ ചടങ്ങില്‍ പങ്കെടുത്തില്ല.

Also Read: പുതിയ ദൗത്യത്തില്‍ ഇന്‍സ്‌പെക്‌ടര്‍ അര്‍ജുന്‍; ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് ദുല്‍ഖര്‍ സല്‍മാന്‍റെ ക്യാരക്‌ടര്‍ പ്രൊമോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.