ശ്രീനഗർ : ജമ്മു കശ്‌മീരിലെ പരിംപോരയിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മധ്യ കശ്‌മീരിലെ മൽഹൂറ പ്രദേശത്താണ് ആക്രമണപ്രത്യാക്രമണം.
സ്ഥലത്ത് സേന സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. വെടിവയ്പ്പ് തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.