ETV Bharat / bharat

Manipur Violence| മണിപ്പൂരിൽ കുക്കി തീവ്രവാദികളും ഗ്രാമ സന്നദ്ധപ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ; 9 പേർക്ക് പരിക്ക്

ഇംഫാൽ ഈസ്റ്റ് ജില്ലയിൽ കുക്കി തീവ്രവാദികളും ഗ്രാമ സന്നദ്ധപ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. 9 ഗ്രാമ സന്നദ്ധ പ്രവർത്തകർക്ക് പരിക്ക്. ഇന്നലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

author img

By

Published : Jun 13, 2023, 8:05 AM IST

Kuki militants  village volunteers in Manipur  Kuki militants and village volunteers in Manipur  Manipur  Manipur Violence  gun battle in Manipur  മണിപ്പൂർ  മണിപ്പൂരിൽ ഏറ്റുമുട്ടൽ  ഇംഫാൽ ഈസ്റ്റ് ജില്ല  ഇംഫാൽ ഈസ്റ്റ് മണിപ്പൂർ  സഗോൾമാംഗ്  മണിപ്പൂർ കലാപം  മണിപ്പൂർ സംഘർഷം  മണിപ്പൂർ വംശീയ പ്രക്ഷോഭം  മണിപ്പൂർ ഗവർണർ  മണിപ്പൂർ ഗവർണർ അനുസൂയ
Manipur Violence

അസം : ഇംഫാൽ ഈസ്റ്റ് ജില്ലയിൽ കുക്കി തീവ്രവാദികളും ഗ്രാമ സന്നദ്ധപ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 9 പേർക്ക് വെടിയേറ്റു. സഗോൾമാംഗ് പൊലീസ് സ്റ്റേഷന് കീഴിലുള്ള നോങ്സം ഗ്രാമത്തിലാണ് കുക്കി തീവ്രവാദികളും ഗ്രാമ സന്നദ്ധപ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്‌ച രാവിലെ 10 മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ വൈകുന്നേരം വരെ നീണ്ടു.

കുക്കി തീവ്രവാദികൾ നോങ്‌സം ഗ്രാമത്തിന് നേരെ വെടിയുതിർക്കാൻ തുടങ്ങിയതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കാംഗ്‌പോപി ജില്ലയിലെ സൈകുൽ സബ് ഡിവിഷനിലെ ഖമെൻലോക് ഗ്രാമത്തിൽ തിങ്കളാഴ്‌ച കുക്കി തീവ്രവാദികളുമായുള്ള വെടിവയ്‌പിൽ ഒമ്പത് ഗ്രാമ സന്നദ്ധ പ്രവർത്തകർക്ക് വെടിയേറ്റുവെന്ന് ഇംഫാൽ ഫ്രീ പ്രസ് റിപ്പോർട്ട് ചെയ്‌തു. പരിക്കേറ്റ ഒൻപത് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇംഫാലിലെ രാജ് മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, മണിപ്പൂർ ഗവർണർ അനുസൂയ യുകെ ബിഷ്‌ണുപൂരിലെ ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ദുരിതബാധിതരുമായി ആശയവിനിമയം നടത്തുകയും ചെയ്‌തു. സംസ്ഥാനത്ത് സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കാൻ സർക്കാർ ഊർജിതമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ഗവർണർ ഉറപ്പ് നൽകി.

മണിപ്പൂർ കലാപം : മണിപ്പൂരിൽ ഏതാനും ആഴ്‌ചകളായി സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. മെയ് മാസം മൂന്നാം തിയതി പട്ടികവർഗ പദവിക്ക് വേണ്ടിയുള്ള മെയ്‌തീസ് സമുദായത്തിന്‍റെ ആവശ്യത്തിനെതിരെ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ 'ആദിവാസി ഐക്യദാർഢ്യ മാർച്ച്' സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മണിപ്പൂരിൽ വംശീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. റിസർവ് വനഭൂമിയിൽ നിന്ന് കുക്കി ഗ്രാമവാസികളെ ഒഴിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള സംഘർഷം വലിയ പ്രക്ഷോഭത്തിലേക്ക് നയിക്കുകയായിരുന്നു. ഭൂരിപക്ഷ വിഭാഗമായ മെയ്‌തീസിന് പട്ടിക വര്‍ഗ പദവി കൂടി അനുവദിച്ചതോടെ വിമര്‍ശനങ്ങള്‍ കലാപത്തിലേക്ക് നീങ്ങി.

മണിപ്പൂരിലെ ഇന്‍റർനെറ്റ് നിരോധനം ജൂൺ 15 വരെ നീട്ടിയിരുന്നു. ക്രമസമാധാനനില തകർക്കാൻ സാധ്യതയുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയുന്നതിന്‍റെ ഭാഗമായാണ് ഇന്‍റർനെറ്റ് നിരോധനം നീട്ടിയതെന്ന് മണിപ്പൂർ സർക്കാർ അറിയിച്ചിരുന്നു. മണിപ്പൂരിൽ സമാധാന നില തിരികെ കൊണ്ടുവരുന്നതിനായി ഇന്ത്യൻ ആർമിയുടെയും അസം റൈഫിൾസിന്‍റെയും 140 നിരകൾ, പതിനായിരത്തിലധികം സൈനികർ, മറ്റ് അർധസൈനിക വിഭാഗങ്ങളിൽ നിന്നുള്ളവർ എന്നിങ്ങനെ വലിയ സന്നാഹത്തെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

മണിപ്പൂർ കലാപത്തിൽ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെടുകയും. രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സുരക്ഷാസേനയും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ബിഎസ്എഫ് ജവാന് വെടിയേറ്റത്.

മണിപ്പൂരിലെ കക്‌ചിങ് ജില്ലയിലെ സെറോ സുഗ്നു മേഖലയിലായിരുന്നു സംഭവം. സുരക്ഷാസേനയും ഒരു സംഘം വിമതരും തമ്മിൽ ജൂൺ അഞ്ചിന് രാത്രി ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന്, ജൂൺ ആറിന് രാവിലെ വിമതരുടെ സംഘം സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്തുവെന്ന് ഇന്ത്യൻ ആർമി സ്‌പിയർ കോർപ്‌സ് അറിയിച്ചു.

More read : മണിപ്പൂർ കലാപം: ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു, 2 അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.