ദിണ്ടിഗല്‍ (തമിഴ്‌നാട്): ഗുജറാത്തില്‍ നിന്ന് എത്തിയ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് കുഴിയിലേക്ക് മറിഞ്ഞു. കൊടൈക്കനാല്‍-മധുര പാതയിലാണ് സംഭംവം. അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകളില്ല.
ഗുജറാത്തിലെ ബാന്‍ കാ സിറ്റിയില്‍ നിന്ന് ഓഗസ്റ്റ് 18-നാണ് വിനോദസഞ്ചാരികള്‍ യാത്ര പുറപ്പെട്ടത്. സംഘം മൈസൂരു, ഊട്ടി, പഴനി, കൊടൈക്കനാല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് (23.08.2022) കൊടൈക്കനാലില്‍ നിന്നും മധുരയിലേക്ക് പോകവെ ഡും ഡും റോക്കിന് സമീപത്തായാണ് അപകടം നടന്നത്.
വാഹനത്തിന്‍റെ ബ്രേക്ക് നഷ്‌ടമായതിനെ തുടര്‍ന്ന് ഡ്രൈവറിന് നിയന്ത്രണം നഷ്‌ടപ്പെട്ടാണ് അപകടം നടന്നത്. റോഡിലെ ബാരിക്കേഡ് തകര്‍ത്ത വാഹനം സമീപത്തെ മരത്തിലിടിച്ച് വീണതിനാലാണ് വന്‍ അപകടം ഒഴിവായത്. നാല്‍പ്പതോളം സഞ്ചാരികളെ പ്രദേശവാസികള്‍ ബസിന്‍റെ പുറക് വശത്തെ ചില്ല് തകര്‍ത്താണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ വട്ടലക്കുണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.