ETV Bharat / bharat

'ബിജെപിയുടെ പരീക്ഷണ ഭൂമി': ഗുജറാത്തില്‍ ആര് വാഴും, ആര് വീഴും? കാത്തിരിപ്പിന്‍റെ എട്ടു ദിനങ്ങള്‍

ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിന്‍റെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ചരിത്രം ആവര്‍ത്തിച്ച് ബിജെപി തുടര്‍ഭരണം നിലനിര്‍ത്തുമോ? ആം ആദ്മി തന്ത്രം എത്രത്തോളം സ്വാധീനം ചെലുത്തും? നില മെച്ചപ്പെടുത്താൻ കോണ്‍ഗ്രസിനാവുമോ? വിശദമായി വിലയിരുത്തുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്യാം പരേഖ്

Gujarat set for Assembly polls as campaign  Gujarat Assembly polls  Gujarat set for Assembly polls  Gujarat  ഗുജറാത്ത് തെരഞ്ഞെടുപ്പ്  ശ്യാം പരേഖ്  Shyam Parekh  ഗുജറാത്ത്
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഒന്നാംഘട്ട പ്രചാരണത്തിന് സമാപ്‌തി; സൗരാഷ്‌ട്ര കോണ്‍ഗ്രസിനെ കൈവിട്ട് താമരയെ കൂട്ടുപിടിക്കുമോ?
author img

By

Published : Nov 30, 2022, 7:33 AM IST

Updated : Nov 30, 2022, 10:47 AM IST

ണ്ടുഘട്ടമായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിന്‍റെ സംഭവബഹുലമായ പ്രചാരണത്തിന് ഇന്നലെ പരിസമാപ്‌തി കുറിച്ചു. ഒരുവിധം തന്ത്രങ്ങളെല്ലാം പയറ്റിയാണ് പാര്‍ട്ടികള്‍ ഈ ഘട്ടം പിന്നിട്ടത്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ്, ഒക്‌ടോബർ 30-ാം തിയതി മോർബിയിലെ മച്ചു നദിക്ക് കുറുകെയുള്ള പാലം തകർന്നത് ഗുജറാത്ത് ഭരണകക്ഷിയായ ബിജെപിയ്‌ക്ക് കനത്ത ആഘാതം സൃഷ്‌ടിച്ചിരുന്നു.

135 പേരുടെ മരണത്തിനിടയാക്കിയ പാലം സ്ഥിതിചെയ്യുന്ന സൗരാഷ്‌ട്ര മേഖലയയായ മോർബി, പാട്ടീല്‍ എന്ന പട്ടേൽ സമുദായത്തിന്‍റെ ശക്തികേന്ദ്രം കൂടിയാണ്. അതുകൊണ്ടുതന്നെ പട്ടേൽ സമുദായത്തെ 'വരുതിയിലാക്കാന്‍' ബിജെപി ആഞ്ഞുശ്രമിക്കുന്നുണ്ട്. നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഇതേ സമുദായക്കാരനായതും ബിജെപിയുടെ ഒരുമുഴം മുന്നേയുള്ള ഏറാണ്. 15-ാം ഗുജറാത്ത് നിയമസഭയിലേക്ക് 182 അംഗങ്ങളിൽ 89 പേരെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ ഒന്ന് വ്യാഴാഴ്‌ചയാണ് നടക്കുക. 93 സീറ്റുകളുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ അഞ്ച് തിങ്കളാഴ്‌ചയും. ഫലമറിയാൻ ഡിസംബര്‍ എട്ട് വരെ കാക്കണം.

2017 ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനാവുമോ?: മോർബി ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളും നാട്ടുകാരുമൊക്കെ സ്വാഭാവികമായ രോഷം വിഷയത്തില്‍ പ്രകടിപ്പിക്കും. ഈ വിഷയം പ്രചാരണ ആയുധമാക്കാന്‍ ആം ആദ്‌മിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, എത്തരത്തിലാണ് സ്വാധീനം ചെലുത്തിയതെന്ന് അറിയാന്‍ ഫലപ്രഖ്യാപന ദിവസമായ ഡിസംബർ എട്ടുവരെ കാത്തിരിക്കണം. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനേക്കാള്‍ ആദ്യ ഘട്ടം ബിജെപിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ഏറെക്കുറെ കാർഷിക മേഖലയായ സൗരാഷ്‌ട്ര, 2017 മുതല്‍ കോൺഗ്രസിന്‍റെ ശക്തികേന്ദ്രമെന്ന് തെളിയിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിൽ ആകെയുള്ള 48 സീറ്റുകളിൽ 28 മണ്ഡലത്തിലും മൂവര്‍ണക്കൊടി പാറിക്കാന്‍ ആ പാര്‍ട്ടിയ്‌ക്കായിരുന്നു.

2012ല്‍ 15 സീറ്റായിരുന്നെങ്കില്‍ 2017ല്‍ 13 സീറ്റുകള്‍ക്കൂടി നേടി മുന്നേറ്റം സൃഷ്‌ടിക്കാന്‍ കോണ്‍ഗ്രസിനായി. എന്നാല്‍, കോണ്‍ഗ്രസില്‍ നിന്നും പല നേതാക്കളും ബിജെപിയില്‍ ചേക്കേറുകയും ഉപതെരഞ്ഞെടുപ്പുകളിലൂടെ സീറ്റുകള്‍ നഷ്‌ടപ്പെടുകയുമുണ്ടായി. 2017ൽ പട്ടേലുകാര്‍ക്കിടയിൽ ബിജെപിയ്‌ക്കുള്ള അതൃപ്‌തി വ്യക്തമായിരുന്നെന്നാണ് അന്നത്തെ ഫലം സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണയും ഈ 'ഇഷ്‌ടക്കേട്' മാറിയില്ലെങ്കില്‍ സൗരാഷ്‌ട്രയില്‍ ആധിപത്യം നേടാനുള്ള ബിജെപിയുടെ ആശയ്‌ക്ക് പോറലേല്‍ക്കും. എന്നിരുന്നാലും, സൗരാഷ്‌ട്രയിൽ തങ്ങള്‍ക്ക് അനുകൂലമായ വിധിയുണ്ടാക്കാന്‍ ബിജെപി വളരെക്കാലമായി ശ്രമിക്കുന്നുണ്ടെന്നതാണ് വസ്‌തുത. അത് തന്നെയാണ് ഇത്തവണത്തെ പ്രചാരണത്തിലും രാജ്യം കണ്ടത്.

ഗുജറാത്ത് തെരഞ്ഞെടുപ്പിലെ സൗരാഷ്‌ട്ര മേല്‍ക്കോയ്‌മ: സൗരാഷ്‌ട്ര മേഖലയില്‍ പട്ടേൽ നേതാക്കളെ ഇറക്കി ശക്തികാണിക്കുകയും മുന്‍പത്തേക്കാൾ കൂടുതൽ തന്ത്രങ്ങള്‍ ഇവിടെ ആസൂത്രണം ചെയ്യാനും ബിജെപി നന്നായി നോക്കിയിട്ടുണ്ട്. കോൺഗ്രസിന്‍റെ ചില ശക്തരായ എം‌എൽ‌എമാരെ പാര്‍ട്ടി മാറ്റുകയും ഒന്നിലധികം ഉപതെരഞ്ഞെടുപ്പുകൾക്ക് ഈ മേഖലയില്‍ കളമൊരുക്കുകയും ചെയ്‌ത് കോൺഗ്രസിന്‍റെ ബലം കുറയ്‌ക്കാന്‍ കാവിപ്പാര്‍ട്ടി നടത്തിയ ശ്രമങ്ങള്‍ ഇതിന്‍റെ ഉദാഹരണങ്ങളാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ വലിയൊരു യാഥാര്‍ഥ്യമെന്നത്, അത് സൗരാഷ്‌ട്രയിലേ സ്ഥിതി സംസ്ഥാനത്തിന്‍റെ തെരഞ്ഞെടുപ്പ് ചിത്രത്തെ തന്നെ പ്രതിഫലിപ്പിക്കും എന്നതാണ്.

ALSO READ| ഗുജറാത്തില്‍ 'ബദലാകാൻ' ഉവൈസിയും കൂട്ടരും; ബിജെപിയ്‌ക്കുള്ള 'എളുപ്പ പണിയോ'...

ഒന്നാം ഘട്ടത്തില്‍ സൗരാഷ്‌ട്ര വിധി ബിജെപിയ്‌ക്ക് പ്രതികൂലമെങ്കില്‍, രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ വടക്ക്, മധ്യ, മേഖലകളിലും ആദിവാസി മേഖലകളിലും ഉണ്ടായ നേട്ടം, അഭിമുഖീകരിച്ച നഷ്‌ടം നികത്താൻ കാവിപ്പാര്‍ട്ടിയ്‌ക്ക് ഉപകരിക്കില്ല. സൗരാഷ്‌ട്ര മേഖലയിലെ കോൺഗ്രസ് വോട്ടർമാർ, എന്തുകൊണ്ടാണ് വീണ്ടും കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ചോദിക്കുന്നില്ലെങ്കില്‍ പോലും അവരെ വരുതിയിലാക്കാന്‍ അല്‍പം പാടുണ്ട്. കോൺഗ്രസ് നിലവില്‍ ഇവിടെ ദുർബലമാണന്നത് വസ്‌തുതയാണ്. ഇത് കൂടി അനുകൂലമാക്കി ബിജെപി സൗരാഷ്‌ട്ര ഫലം അനുകൂലമാക്കാന്‍ നോക്കുന്നുണ്ട്. ശക്തവും ഊർജസ്വലലുമായ പ്രകടനമാണ് ആംആദ്‌മി പാര്‍ട്ടി നടത്തുന്നതെങ്കിലും മോര്‍ബി ദുരന്തവും വലിയ പരിക്കേല്‍പ്പിക്കില്ലെന്നാണ് സൂചനകള്‍.

സൂറത്തിലെ വിധിയും നിര്‍ണായകം: സൗരാഷ്‌ട്രയ്‌ക്കൊപ്പം ആദ്യ ഘട്ടത്തിൽ വോട്ടുചെയ്യുന്ന പ്രദേശമാണ് ദക്ഷിണ ഗുജറാത്ത്. സൂറത്ത് നഗരം ഈ പ്രദേശത്തിന്‍റെ പ്രധാന കേന്ദ്രമാണ്. സംസ്ഥാന ബിജെപി അധ്യക്ഷൻ സിആർ പാട്ടീൽ സൂറത്തിൽ നിന്നുള്ളയാളാണ്. ഗുജറാത്ത് മന്ത്രിസഭയിലെ ഏറ്റവും ശക്തനായ മന്ത്രിയെന്ന് അറിയപ്പെടുന്ന ഹർഷ് സാംഘ്‌വിയും ഇതേ നാട്ടുകാരന്‍. ഭൂമിശാസ്‌ത്രപരമായി രണ്ട് പ്രദേശങ്ങളും അകലെയാണെങ്കിലും സൂറത്തിനെയും സമീപ മണ്ഡലങ്ങളെയും സൗരാഷ്‌ട്രയിലെ ചലനങ്ങള്‍ സ്വാധീനിക്കും. സൗരാഷ്‌ട്രയിൽ നിന്നുള്ള സൂറത്തിലെ ദശലക്ഷക്കണക്കിന് ഡയമണ്ട് പോളിഷിങ് തൊഴിലാളികളാണ് അതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നത്. സൂറത്തിൽ നിന്ന് സൗരാഷ്‌ട്രയിലേക്കും തിരിച്ചുമൊക്കെ സ്വാധീനം ചെലുത്താന്‍ ഇവര്‍ക്കാവുമെന്ന് ചുരുക്കം.

2015-ലെ പാട്ടിദാർ അനാമത്ത് പ്രക്ഷോഭം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഹാർദിക് പട്ടേലിനെ രാജ്യത്തുടനീളം അറിയാൻ ഇടയാക്കിയിട്ടുണ്ട്. വജ്രം മിനുക്കിയ തൊഴിലാളികൾക്കിടയിൽ ഇദ്ദേഹത്തിന് നേരത്തെ നല്ല സ്വാധീനമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായ ഇദ്ദേഹത്തെ ഫലം എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം. 2021 ഫെബ്രുവരിയിലെ നഗരസഭ തെരഞ്ഞെടുപ്പിൽ, എഎപി 28ശതമാനം വോട്ട് ഷെയറും 27 സീറ്റുകളും നേടിയിട്ടുള്ളതുകൂടി കണക്കിലെടുക്കുമ്പോള്‍ വിധി പ്രവചനങ്ങള്‍ക്കും അപ്പുറമായേക്കും.

Last Updated : Nov 30, 2022, 10:47 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.