ETV Bharat / bharat

ഗുജറാത്തില്‍ തീരം തൊടാന്‍ ബിപര്‍ജോയ്‌ ; വ്യാപക നാശനഷ്‌ടമുണ്ടാകുമെന്ന് ഐഎംഡി, 21,000 പേരെ മാറ്റി പാര്‍പ്പിച്ചു, ജാഗ്രതാനിര്‍ദേശം - ബിപര്‍ജോയ്‌ ചുഴലിക്കാറ്റ്

ബിപര്‍ജോയ് ചുഴലിക്കാറ്റ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഗുജറാത്ത് തീരത്തെത്തും. തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിതയിടത്തേക്ക് മാറ്റി. 125 മുതല്‍ 150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയെന്ന് ഐഎംഡി.

gujarat preps for Biparjoy cyclone  Gujarat preps for Biparjoy cyclone  Biparjoy cyclone  Gujarat news updates  latest news in Gujarat  ഗുജറാത്തില്‍ തീരം തൊടാനൊരുങ്ങി ബിപര്‍ജോയ്‌  വ്യാപക നാശനഷ്‌ടമുണ്ടാകുമെന്ന് ഐഎംഡി  കനത്ത ജാഗ്രത നിര്‍ദേശം  ഐഎംഡി  ബിപര്‍ജോയ്‌ ചുഴലിക്കാറ്റ്  ബിപര്‍ജോയ്‌ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്
ഗുജറാത്തില്‍ തീരം തൊടാനൊരുങ്ങി ബിപര്‍ജോയ്‌
author img

By

Published : Jun 13, 2023, 11:04 PM IST

ഗാന്ധിനഗര്‍ : തീവ്രതയേറിയ ബിപര്‍ജോയ്‌ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ ശക്തമായ മഴയ്‌ക്കും കാറ്റിനും വ്യാപകമായ നാശനഷ്‌ടങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (ഐഎംഡി) അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ദ്വാരക തീരത്തിന് 40 കിലോമീറ്റര്‍ അകലെയുള്ള കീ സിംഗപ്പൂര്‍ മേഖലയില്‍ നിന്നും 50 ഓളം പേരെ മാറ്റി പാര്‍പ്പിച്ചതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി) പ്രസ്‌താവനയില്‍ അറിയിച്ചു.

കൂടാതെ കച്ച് ദ്വാരക മേഖലയില്‍ നിന്ന് 12,000 ഓളം ആളുകളെയും താഴ്‌ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളെയും സുരക്ഷിതയിടത്തേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് ദുരന്ത സാധ്യത മേഖലയില്‍ നിന്നുള്ള ജനങ്ങളെ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്. മണിക്കൂറില്‍ 125 മുതല്‍ 150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ഇത് ഏറെ നാശം വിതയ്‌ക്കാന്‍ സാധ്യതയുണ്ടെന്നും ഐഎംഡി ഡയറക്‌ടര്‍ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ബിപര്‍ജോയ്‌ ചുഴലിക്കാറ്റ് സംസ്ഥാനത്ത് വ്യാപകമായി നാശനഷ്‌ടം വിതയ്‌ക്കുമെന്നും കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ ജില്ലകളെയാണ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതെന്നും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാത്രമല്ല ജൂണ്‍ 15ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് ഗുജറാത്തിലെ സൗരാഷ്‌ട്ര, കച്ച് എന്നിവിടങ്ങളിലും അതിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരങ്ങളിലും ഗുജറാത്തിലെ മാൻഡ്വിക്കിലും അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് പ്രവചിക്കപ്പെടുന്നു.

സാധാരണ ഗതിയിൽ മണ്‍സൂണിന്‍റെ കാലയളവില്‍ സംസ്ഥാനത്ത് ഇത്തരത്തിലുള്ള അതിതീവ്ര മഴ ലഭിക്കാറില്ല. അതുകൊണ്ട് താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് ഐഎംഡി ഡയറക്‌ടര്‍ ജനറൽ പറഞ്ഞു. രാജ്‌കോട്ട്, മോർബി, ജുനഗർ എന്നിവിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിച്ചേക്കാമെന്നും അറിയിച്ചു.

ബിപര്‍ജോയ്‌ നേരിടാന്‍ സജ്ജമായി ഗുജറാത്ത് : സംസ്ഥാനത്ത് വിവിധ തീരദേശ മേഖലകളില്‍ നിന്നായി 21,000 പേരെ സുരക്ഷിതയിടത്തേക്ക് മാറ്റിയതായി ഐഎംഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. തീര പ്രദേശങ്ങളില്‍ നിന്ന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. തീരപ്രദേശത്ത് ഏറ്റവും കൂടുതൽ ബാധിക്കപ്പെടാൻ സാധ്യതയുള്ള ആളുകളെയാണ് ഇതിനകം ഒഴിപ്പിച്ചത്.

അറബിക്കടലില്‍ നിന്ന് ബിപര്‍ജോയ്‌ ഭീകരരൂപം പ്രാപിക്കും: അറബിക്കടലിലെ ജലത്തിന് അസാധാരണമാം വിധം ചൂട് പിടിച്ചതാണ് അതി തീവ്ര ചുഴലിക്കാറ്റിന് കാരണമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷം ആദ്യമായി അറബിക്കടലില്‍ രൂപമെടുത്ത് ചുഴലിക്കാറ്റാണ് ബിപര്‍ജോയ്‌. ജൂണ്‍ 6ന് പുലര്‍ച്ചെ 5.30ന് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ നിന്ന് രൂപമെടുത്ത ചുഴലിക്കാറ്റ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തല്‍.

അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപമെടുത്തിട്ട് ഇന്ന് എട്ട് ദിവസം കഴിഞ്ഞു. അറബിക്കടലില്‍ നിന്ന് രൂപപ്പെട്ട ക്യാര്‍ ചുഴലിക്കാറ്റായിരുന്നു നേരത്തെ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. 2019 ലാണ് ക്യാര്‍ ചുഴലിക്കാറ്റുണ്ടായത്. കിഴക്ക്-മധ്യ അറബിക്കടലിലൂടെ വീശി അടിച്ച കാറ്റ് ഒന്‍പത് ദിവസവും 15 മണിക്കൂറാണ് നീണ്ടുനിന്നത്. ക്യാര്‍ ചുഴലിക്കാറ്റിന് ശേഷം ആദ്യമായാണ് അറബിക്കടലില്‍ നിന്ന് വീണ്ടും അതിതീവ്ര ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.

അടിയന്തരാവസ്ഥകള്‍ കൈകാര്യം ചെയ്യുന്നതിന് ആക്ഷന്‍ പ്ലാന്‍: ദുരന്ത സാധ്യത മേഖലകളിലുള്ളവരെ മാറ്റി പാര്‍പ്പിച്ച സ്ഥലത്ത് മുഴുവന്‍ സൗകര്യങ്ങളും ഭരണകൂടം ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ, ആരോഗ്യ അടിയന്തരാവസ്ഥകളുണ്ടായാല്‍ നേരിടുന്നതിനായി കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

തീരപ്രദേശങ്ങളിലെ തുറമുഖങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളെയും ഒഴിപ്പിച്ചതായും കപ്പലുകൾ നങ്കൂരമിട്ടതായും ജീവനക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാന, കേന്ദ്ര ഏജൻസികൾ തമ്മിലുള്ള മികച്ച ഏകോപനം നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഗർഭിണികൾക്കും കുട്ടികൾക്കും റേഷൻ അടക്കമുള്ള സൗകര്യങ്ങളുള്ള ഷെൽട്ടര്‍ ഹോമുകളാണ് ഭരണകൂടം ഒരുക്കിയിട്ടുള്ളതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.