ETV Bharat / bharat

ഗുജറാത്തിലെ നവസാരിയിൽ കാറും ബസും കൂട്ടിയിടിച്ച് 9 മരണം; 30ഓളം പേർക്ക് പരിക്ക് - Accident

ഗുജറാത്തിലെ നവസാരിയിൽ ഇന്ന് പുലർച്ചെ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു. കാറിലുണ്ടായിരുന്ന എട്ട് പേരും ബസ് ഡ്രൈവറും മരിച്ചു.

Navsari district in Gujarat  accident in Navsari district in Gujarat  gujarat accident  bus and car collided  Accident kills 9 people at Navsari  Accident kills 9 people in Gujarat  Navsari accident  bus accident  നവസാരി അപകടം  ഗുജറാത്ത് വാഹനാപകടം  കാറും ബസും കൂട്ടിയിടിച്ചു  ബസും കാറും കൂട്ടിയിടിച്ചു  ഗുജറാത്ത് വാഹനാപകടം മരണസംഖ്യ  എസ്‌യുവി  ഗുജറാത്തിലെ നവസാരി  ഗുജറാത്ത് നവസാരി  Accident  വാഹനാപകടം
Accident
author img

By

Published : Dec 31, 2022, 9:54 AM IST

നവസാരി: ഗുജറാത്തിലെ നവസാരി ജില്ലയിൽ കാറും ബസും കൂട്ടിയിടിച്ച് 9 പേർ മരിച്ചു. 30ഓളം പേർക്ക് പരിക്ക്. ഇതിൽ ഗുരുതരമായി പരിക്കേറ്റ 11 പേരെ നവസാരിയിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെസ്‌മ ഗ്രാമത്തിന് സമീപം ഇന്ന് പുലർച്ചെയാണ് എസ്‌യുവിയും ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

കാറിലുണ്ടായിരുന്ന ഒമ്പത് യാത്രക്കാരിൽ 8 പേർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന ഒരാളെ സൂറത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ബസ് ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായി. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

സൂറത്തിൽ നിന്ന് വൽസാദിലേക്ക് പോകുകയായിരുന്ന ആഡംബര ബസും എതിർദിശയിൽ നിന്ന് വന്ന എസ്‌യുവിയും തമ്മിലാണ് കൂട്ടിയിടിച്ചത്. എസ്‌യുവിയിൽ യാത്ര ചെയ്‌തവർ ഗുജറാത്തിലെ അങ്കലേശ്വർ നിവാസികളായിരുന്നു. അവർ വൽസാദിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്. ബസിലെ യാത്രക്കാർ വൽസാദിൽ നിന്നുള്ളവരാണെന്നും നവസാരി പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Also read: Watch: കുതിച്ചെത്തി തീ ഗോളമായി; റിഷഭ്‌ പന്ത് അപകടത്തില്‍ പെട്ട നടുക്കുന്ന ദൃശ്യം കാണാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.