ഗാന്ധിനഗർ : ഗുജറാത്തിൽ സർക്കാർ ജീവനക്കാർക്ക് ജിയോ സിം നിർബന്ധമാക്കി വിജ്ഞാപനം പുറത്തിറക്കി. വോഡ-ഐഡിയ നമ്പർ ഉപയോഗിക്കുന്ന ജീവനക്കാർ മൊബൈൽ പോർട്ടബിലിറ്റി വഴി ജിയോയിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത് അതേ നമ്പർ ഉപയോഗിക്കാം. നമ്പറിൽ മാറ്റമുണ്ടാവില്ല.
ഇത് അനുസരിച്ച് ഗുജറാത്ത് സർക്കാർ ജീവനക്കാർക്കുള്ള വോഡഫോൺ-ഐഡിയയുടെ സേവനം ഇന്നലെ മുതൽ നിർത്തലാക്കിയിരുന്നു. കമ്പനിയിലെ ജീവനക്കാരുടെ നമ്പറുകൾ റിലയൻസ് ജിയോയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുവരെ ഗുജറാത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക നമ്പർ വോഡഫോൺ-ഐഡിയ കമ്പനിയുടേതായിരുന്നു. ഇനി മുതൽ ജീവനക്കാർ ജിയോയുടെ കീഴിൽ അതേ നമ്പറുകൾ ഉപയോഗിക്കും.
പ്ലാൻ ഇങ്ങനെ; 37.50 രൂപ നിരക്കിൽ റിലയൻസ് ജിയോ പ്ലാൻ ലഭിക്കും. ഏത് മൊബൈൽ ഓപ്പറേറ്ററിലേക്കോ ലാൻഡ് ലൈനിലേക്കോ സൗജന്യ കോളിങ് വാഗ്‌ദാനം ചെയ്യുന്നതാണ് ഈ പ്ലാൻ. ഇതോടൊപ്പം ഉപയോക്താവിന് എല്ലാ മാസവും 3,000 എസ്എംഎസുകളും സൗജന്യമായി ലഭിക്കും.
ജീവനക്കാർ വോഡഫോൺ-ഐഡിയ പോസ്റ്റ്‌പെയ്‌ഡ് മൊബൈൽ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത്. റിലയൻസ് ജിയോയുടെ പ്ലാൻ അനുസരിച്ച്, സർക്കാർ ജീവനക്കാർക്ക് 37.50 രൂപയ്ക്ക് റിലയൻസ് ജിയോ പ്രതിമാസ നിരക്കിൽ പ്ലാൻ ലഭിക്കും. 3,000 എസ്എംഎസുകളും ലഭിക്കും. ഈ എസ്എംഎസുകൾ ഉപയോഗിച്ച് പൂർത്തിയായതിന് ശേഷം അയക്കുന്ന ഓരോ എസ്എംഎസിനും 50 പൈസ ഈടാക്കും. അന്താരാഷ്ട്ര എസ്എംഎസുകൾക്ക് 1.25 രൂപ വീതം ഈടാക്കും.
റിലയൻസ് ജിയോയുമായുള്ള കരാർ പ്രകാരം സർക്കാർ ജീവനക്കാർക്ക് ഈ പ്ലാൻ പ്രകാരം പ്രതിമാസം 30 ജിബി 4ജി ഡാറ്റയും നൽകും. ഈ പരിധി കഴിഞ്ഞാൽ ഡാറ്റ കൂട്ടാൻ പ്ലാനിൽ 25 രൂപ ചെലവഴിക്കേണ്ടി വരും. ഈ അധിക ചാർജിലൂടെ 60 ജിബി വരെ 4ജി ഡാറ്റ ലഭിക്കും. 4ജി അൺലിമിറ്റഡ് പ്ലാൻ ചേർക്കാൻ, പ്രതിമാസം 125 രൂപ ചേർക്കേണ്ടിവരും. 4ജിയുടെ വിലയിൽ 5ജി പ്ലാൻ ലഭിക്കുകയും ചെയ്യും.